നിങ്ങള്‍ ആമിര്‍ഖാനോടും ഇതേ ചോദ്യം ചോദിച്ചു, എന്താണ് നിങ്ങളുടെ താത്പര്യം? മാധ്യമപ്രവര്‍ത്തകനോട് പൊട്ടിത്തെറിച്ച് വിജയ് സേതുപതി
ചെന്നൈ: സിനിമ പ്രമോഷന്‍ പരിപാടിക്കിടെ ഹിന്ദി ഭാഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ത്തിയ മാധ്യമപ്രവര്‍ത്തകനോട് പൊട്ടിത്തെറിച്ച് നടന്‍ വിജയ് സേതുപതി. ജനുവരി 12ന് റിലീസ് ചെയ്യുന്ന വിജയ് സേതുപതി-കത്രീന കൈഫ് ചിത്രം മെറി കിസ്മസിന്റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് സംഭവം. തമിഴ്‌നാടിന്റെ രാഷ്ട്രീയ ചരിത്രം ഹിന്ദി ഭാഷയെ എതിര്‍ക്കുന്നതല്ലേ എന്ന ചോദ്യമാണ് വിജയ് സേതുപതിയെ ചൊടിപ്പിച്ചത്. മെറി ക്രിസ്മസ് തമിഴ്, ഹിന്ദി ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. ഈ സാഹചര്യത്തില്‍ ഹിന്ദിയെ ലക്ഷ്യം വെച്ചുള്ള ചോദ്യം നടനെ അസ്വസ്ഥനാക്കി. ഹിന്ദി പഠിക്കേണ്ടതുണ്ടോ […]