പൂനെയില്‍ പരിഭ്രാന്തി സൃഷ്ടിച്ച് ഗില്ലിന്‍-ബാരെ സിന്‍ഡ്രോം; രോഗബാധിതരുടെ എണ്ണം കൂടുന്നു

മുബൈ: പൂനെയില്‍ പരിഭ്രാന്തി സൃഷ്ടിച്ച് ഗില്ലിന്‍-ബാരെ സിന്‍ഡ്രോം (ജിബിഎസ്) വ്യാപിക്കുന്നു. ധയാരി, അംബേഗാവ്, നര്‍ഹെ തുടങ്ങിയ പ്രദേശങ്ങളിലും സിന്‍ഹഗഡ് റോഡിലെ മറ്റ് പല ഭാഗങ്ങളിലുമാണ് രോഗബാധ ഉയരുന്നത്. ഇതോടെ രോഗലക്ഷണങ്ങളുമായി ആശുപത്രിയിലെത്തിയവരുടെ എണ്ണം 140 ആയി. പൂനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ 73 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 52 പേര്‍ 30 വയസില്‍ താഴെയുള്ളവരാണ്. ബാക്കിയുള്ളവരുടെ പരിശോധനാ ഫലം വരാനുണ്ട്. Also Read; യുവമോര്‍ച്ച നേതാവടക്കം 60 സംഘപരിവാറുകാര്‍ സിപിഎമ്മില്‍ ചേര്‍ന്നു രോഗം ഗുരുതരമായതിനെ തുടര്‍ന്ന് […]

ബെംഗളൂരുവിന് പുറമെ ഗുജറാത്തിലും എച്ച്എംപിവി രോഗബാധ ; രണ്ട് മാസം പ്രായമായ കുഞ്ഞ് ചികിത്സയില്‍

അഹമ്മദാബാദ്: രാജ്യത്ത് എച്ച്എംപിവി കേസുകള്‍ കൂടുന്നു. ബെഗളൂരുവിന് പിന്നാലെ ഗുജറാത്തിലും എച്ച്എംപിവി റിപ്പോര്‍ട്ട് ചെയ്തു. അഹമ്മദാബാദില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. പനിയും ജലദേഷവും ഉണ്ടായതിന് പിന്നാലെ രണ്ട് ദിവസം മുമ്പാണ് കുട്ടിയെ അഹമ്മദാബാദിലെ ചന്ദഖേഡയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് നടത്തിയ പ്രഥമിക പരിശോധനയിലാണ് സ്ഥിരീകരണമുണ്ടായത്.അതേസമയം കുട്ടിയുടെ പുനെ ലാബിലേക്ക് അയച്ചിരിക്കുകയാണ്. അതിന്റെ ഫലം വന്നാലേ സര്‍ക്കാരിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുകയുള്ളൂ. Also Read ; ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് അന്‍വര്‍ ; എംഎല്‍എയെ ജയിലിലെത്തി സന്ദര്‍ശിച്ച് […]

എച്ച്എംപിവി വൈറസ് വ്യാപനം ; ചൈനയിലെ സാഹചര്യം സമയബന്ധിതമായി അറിയിക്കണമെന്ന് ലോകാരോഗ്യ സംഘടനയോട് ഇന്ത്യ

ഡല്‍ഹി: ചൈനയിലെ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വൈറസിന്റെ വ്യാപനവുമായി ബന്ധപ്പെട്ട സാഹചര്യം സമയബന്ധിതമായി അറിയിക്കണമെന്ന് ലോകാരോഗ്യ സംഘടനയോട് ഇന്ത്യ. എന്നാല്‍ എച്ച്എംപിവി വൈറസ് (ഹ്യൂമന്‍ മെറ്റന്യൂമോ വൈറസ്) വ്യാപനവുമായി ബന്ധപ്പെട്ട് നിലവില്‍ ഇന്ത്യയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്. അതേസമയം അവശ്യ സാഹചര്യമുണ്ടായാല്‍ നേരിടാന്‍ ആശുപത്രികള്‍ സജ്ജമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. സാഹചര്യം വിലയിരുത്താന്‍ ആരോഗ്യ മന്ത്രാലയം യോഗം ചേര്‍ന്നു. Also Read ; നിലമ്പൂരെ കാട്ടാന ആക്രമണം; അഞ്ചുവയസ്സുകാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് അതേസമയം വൈറസ് വ്യാപനവുമായി […]

സംസ്ഥാനത്ത് വീണ്ടും നിപ ? 15 കാരന്‍ ചികിത്സയില്‍, സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു

മലപ്പുറം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും നിപ രോഗ ബാധയെന്ന് സംശയം. മലപ്പുറം സ്വദേശിയായ 15കാരനാണ് നിപ രോഗമുണ്ടെന്ന് സംശയിക്കുന്നത്. നിലവില്‍ കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നിപ ബാധയെന്ന് സംശയമുള്ള പ്രദേശത്ത് കര്‍ശന ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. Also Read ; അര്‍ജുനായി തിരച്ചില്‍ ഊര്‍ജിതമാക്കി ; മംഗളൂരുവില്‍ നിന്നും റഡാറെത്തിച്ചു സ്‌ക്രീനിങ് പരിശോധനാഫലം പോസിറ്റീവാണ്. സ്വകാര്യ ലാബിലാണ് പരിശോധന നടത്തിയത്. സ്ഥിരീകരണത്തിനായി സാമ്പിള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്. […]

ഗുജറാത്തില്‍  ചാന്ദിപുര വൈറസ് വ്യാപനം ഉയരുന്നു ; ഇതുവരെ മരണപ്പെട്ടത് 20 പേര്‍, സംസ്ഥാനത്ത് അതീവ ജാഗ്രത

ഗാന്ധിനഗര്‍: ഗുജറാത്തില്‍ ചാന്ദിപുര വൈറസ് വ്യാപനം രൂക്ഷമാകുന്നു. വൈറസ് വ്യാപനത്തില്‍ മരണം 20 ആയി. വ്യാഴാഴ്ച മാത്രം മരിച്ചത് അഞ്ച് പേരാണ്. സംസ്ഥാനത്ത് വിവിധ ആശുപത്രികളിലായി 37 പേര്‍ ചികിത്സയിലാണ്. ചാന്ദിപുരം വൈറസ് പരത്തുന്ന ഈച്ചകളെ പിടികൂടി പൂനെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കൊതുകുകളും ഈച്ചകളും പരത്തുന്ന വൈറസായതിനാല്‍ തന്നെ സംസ്ഥാനത്തുടനീളം ശുചീകരണ പ്രവൃത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. Also Read ; കോഴിക്കോട് ബീച്ച് ആശുപത്രി: ഫിസിയോതെറാപ്പിസ്റ്റിനെ സസ്‌പെന്‍ഡ് ചെയ്തു സംസ്ഥാനത്തെ അടിയന്തര സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര […]

നാലുവയസ്സുകാരന് ഷിഗെല്ല; ഹോട്ടല്‍ ഭക്ഷണത്തില്‍നിന്നാണോയെന്ന കാര്യത്തില്‍ അവ്യക്തത

കൊല്ലം: കൊല്ലം പരവൂരില്‍ നാലുവയസ്സുകാരന് ഷിഗെല്ലബാധ സ്ഥിരീകരിച്ചത് ഹോട്ടല്‍ ഭക്ഷണത്തില്‍നിന്നാണോയെന്ന കാര്യത്തില്‍ അവ്യക്തത. ഭക്ഷ്യസുരക്ഷാവകുപ്പിനും ആരോഗ്യവകുപ്പിനും ഇതുസംബന്ധിച്ച് വ്യത്യസ്തമായ വിവരങ്ങളാണ് ലഭിച്ചിട്ടുള്ളത്. ചികിത്സയിലുള്ള കുടുംബാംഗങ്ങളുടെ ആരോഗ്യനില മെച്ചപ്പെട്ടശേഷം ഇവരില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. Also Read ; വിസാഫീസുകള്‍ കുത്തനെ കൂട്ടി യു.എസ് എന്നാല്‍ ഒരാഴ്ചയായി പുറത്തുനിന്നുള്ള ഭക്ഷണമൊന്നും കഴിച്ചിട്ടില്ലെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. അതേസമയം ഒരാഴ്ചമുന്‍പ് ഭക്ഷണശാലയില്‍നിന്നുള്ള സാന്‍വിച്ച് ഇവര്‍ കഴിച്ചിരുന്നതായും വിവരമുണ്ട്. കുട്ടി മരിച്ചദിവസം പുറത്തുനിന്ന് കൊണ്ടുവന്ന ഭക്ഷണം മൂത്ത കുട്ടി കഴിച്ചതായി പറയപ്പെടുന്നു. […]