ആര്‍ക്കും ആഗ്രഹിക്കാം, അന്തിമ തീരുമാനം ഹൈക്കമാന്റിന്റേത്; പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ഥിത്വം തള്ളി വികെ ശ്രീകണ്ഠന്
തൃശൂര്‍: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ഥി സാധ്യത തള്ളി വി കെ ശ്രീകണ്ഠന്. സ്ഥാനാര്‍ഥിത്വം ആര്‍ക്കും മോഹിക്കാം, അഭിപ്രായം പറയാം. എന്നാല്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്റാണെന്നും ശ്രീകണ്ഠന് വ്യക്തമാക്കി. Also Read ; തിരുവനന്തപുരത്തെ ഇന്‍ഫ്ളുവന്‍സറുടെ ആത്മഹത്യ ; പ്രതിയുടെ ജാമ്യാപേക്ഷ തള്ളി പാലക്കാട് യു ഡി എഫ് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചു എന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. യു ഡി എഫ് കൂടുതല്‍ കരുത്താര്‍ജിച്ചു വരുമ്പോള്‍ സ്ഥാനാര്‍ഥി ആകണമെന്ന് പലരും ആഗ്രഹിക്കും. ആഗ്രഹങ്ങള്‍ പലരീതിയില്‍ പുറത്തുവന്നേക്കാം. […]