വ്‌ലോഗര്‍ ഷാക്കിര്‍ സുബ്ഹാന് സ്ഥിരം ജാമ്യം
കൊച്ചി: സൗദി സ്വദേശിനിയുടെ പീഢന പരാതിയില്‍, വ്‌ലോഗര്‍ ഷാക്കിര്‍ സുബ്ഹാന് ഹൈക്കോടതി സ്ഥിരം ജാമ്യം നല്‍കി. സൗദി പൗരയായ 29 കാരിയുടെ പരാതിയാണ് ഷാക്കിറിനെ കുടുക്കിയത്. കേസിനെ പറ്റിയും പരാതിക്കാരിക്കെതിരെ കുറിച്ചും സമൂഹമാധ്യമങ്ങളില്‍ പരാമര്‍ശങ്ങളൊന്നും പാടില്ലെന്നാണ് ഹൈക്കോടതി നിര്‍ദേശം. പരാതിയെ തുടര്‍ന്ന് സെന്‍ട്രല്‍ പോലീസ് കേസ് എടുത്തതിന് പിറകെ കാനഡയിലേക്ക് പോയ ഷാക്കിറിനെ പോലീസിന് ചോദ്യം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് ഇടക്കാല ജാമ്യം കോടതി അനുവദിക്കുകയും കോടതി നിര്‍ദ്ദേശ പ്രകാരം ഷാക്കിര്‍ ചോദ്യം ചെയ്യലിന് ഹാജരാകുകയും ചെയ്തിരുന്നു. […]