November 21, 2024

വൃശ്ചിക പുലരിയില്‍ അയ്യപ്പനെ കാണാന്‍ വന്‍ ഭക്തജന തിരക്ക് ; പമ്പയിലും സന്നിധാനത്തും കൂടുതല്‍ പോലീസുകാരെ വിന്യസിപ്പിച്ചു

പത്തനംതിട്ട: ഇന്ന് വൃശ്ചികം ഒന്ന്. വൃശ്ചിക പുലരിയില്‍ അയ്യപ്പനെ കാണാന്‍ സന്നിധാനത്ത് ഭക്തജന തിരക്ക്. തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ പുതുതായി ചുമതലയേറ്റ മേല്‍ ശാന്തി അരുണ്‍ നമ്പൂതിരി പുലര്‍ച്ചെ മൂന്നുമണിക്ക് നട തുറന്നു. ഇന്ന് 70,000 പേരാണ് അയ്യനെ കാണാന്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തിരിക്കുന്നത്. മൂന്നു മണിക്ക് തുറന്ന നട ഉച്ചയ്ക്ക് ഒരു മണിത്ത് അടയ്ക്കും. തുടര്‍ന്ന് വൈകുന്നേരം മൂന്നു മണിക്ക് വീണ്ടും തുറക്കും. ശേഷം ഹരിവരാസനം പാടി രാത്രി 11 മണിക്ക് അടയ്ക്കും. […]

ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗ് വേണമെന്നാവശ്യപ്പെട്ട് ദേവസ്വം മന്ത്രിക്ക് കത്ത് നല്‍കി ഡെപ്യൂട്ടി സ്പീക്കര്‍

തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനത്തിന് സ്‌പോട്ട് ബുക്കിംഗ് വേണമെന്നാവശ്യപ്പെട്ട് ദേവസ്വം മന്ത്രിക്ക് കത്ത് നല്‍കി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രമാക്കുന്നത് തീര്‍ത്ഥാടനത്തെ പ്രതികൂലമായി ബാധിക്കുമെന്നും വിവിധ സംഘടനകളുടെ പ്രതിഷേധം കൂടി കണക്കിലെടുത്ത് തീരുമാനം പുനഃപരിശോധിക്കണമെന്നും ചിറ്റയം ഗോപകുമാര്‍ കത്തില്‍ പറയുന്നുണ്ട്. Also Read; കോഴിക്കോട് സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് അപകടം ; നിരവധി പേര്‍ക്ക് പരിക്കേറ്റു സ്‌പോട്ട് ബുക്കിംഗിനായി തെരുവില്‍ പ്രതിഷേധം തുടങ്ങിയിട്ടും എവിടെയും തൊടാത്ത മറുപടിയാണ് ദേവസ്വം ബോര്‍ഡ് നല്‍കുന്നത്. വെര്‍ച്വല്‍ ക്യൂ മാത്രമായിരിക്കുമോ സ്‌പോട്ട് […]

ശബരിമലയില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രമാക്കിയാല്‍ ഭക്തര്‍ക്ക് തിരിച്ചടിയാകുമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: ശബരിമലയില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രമാക്കിയാല്‍ ഭക്തര്‍ക്ക് തിരിച്ചടിയാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാരിന്റെ ഈ തീരുമാനം ഗുരുതര പ്രതിസന്ധിക്ക് കാരണമാകും. കഴിഞ്ഞ വര്‍ഷം പ്രതിദിനം 90000 പേരെ ആയിരുന്നു വെര്‍ച്ചല്‍ ക്യൂ വഴി അനുവദിച്ചത്. കൂടാതെ സ്‌പോട് ബുക്കിംഗ് സൗകര്യവും ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ സ്‌പോട് ബുക്കിംഗ് ഒഴിവാക്കിയത് അന്യ സംസ്ഥാനങ്ങളില്‍ നിന്നും ശബരിമലയിലെത്തുന്നവര്‍ക്ക് ബുദ്ധിമുട്ടാകും. ഇത് അപകടകരമായ നിലയിലേക്ക് പോകുമെന്നതിനാല്‍ ഗൗരവം മുന്നില്‍ കണ്ട് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിയമസഭയില്‍ […]

പാര്‍ക്കിംഗ് വിപുലീകരണം, പ്രത്യേക ആംബുലന്‍സുകള്‍, മഴയും വെയിലും ഏല്‍ക്കാതിരിക്കാന്‍ റൂഫിംഗ്; ശബരിമല തീര്‍ത്ഥാടനത്തില്‍ പുതിയ ക്രമീകരണങ്ങളുമായി മന്ത്രി വി എന്‍ വാസവന്‍

തിരുവനന്തപുരം: ചിങ്ങമാസ ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉന്നതതല യോഗം ചേര്‍ന്ന് ഭക്തര്‍ക്കായുള്ള പ്രത്യേക ക്രമീകരണങ്ങള്‍ ചര്‍ച്ചചെയ്തതായി മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. പാര്‍ക്കിങ് പ്രശ്നങ്ങള്‍ പരിഹരിക്കുവാനായി നിലയ്ക്കലില്‍ 10,000 വാഹനങ്ങളും എരുമേലിയില്‍ 1500 വാഹനങ്ങളും പാര്‍ക്ക് ചെയ്യാന്‍ സൗകര്യം ഒരുക്കും. പാര്‍ക്കിംഗിനായി മറ്റൊരു ഭൂമി കണ്ടെത്താന്‍ കോട്ടയം കലക്ടര്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. Also Read ; നേപ്പാളിലെ വിമാനാപകടത്തിലെ 18 മൃതദേഹങ്ങളും കണ്ടെടുത്തു, രക്ഷപ്പെട്ടത് പൈലറ്റ് മാത്രം ഭക്തര്‍ക്കായി ചികിത്സാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി കോന്നി മെഡിക്കല്‍ […]

ഗുരുവായൂര്‍ ദേവസ്വത്തിന്റെ വിവിധ പദ്ധതികളുടെ തറക്കല്ലിടല്‍ 30ന്; മന്ത്രി വി.എന്‍.വാസവന്‍ ശിലയിടും

ഗുരുവായൂര്‍: ദേവസ്വത്തിന്റെ വിവിധ പദ്ധതികളുടെ തറക്കല്ലിടല്‍ 30ന് മന്ത്രി വി.എന്‍.വാസവന്‍ നിര്‍വഹിക്കും. ദേവസ്വം മെഡിക്കല്‍ സെന്ററിന് പിന്നില്‍ 56 കോടി രൂപ ചെലവില്‍ മള്‍ട്ടി സ്‌പെഷ്യല്‍റ്റി ആശുപത്രി, 13.50 കോടി രൂപ ചെലവില്‍ കൗസ്തുഭം റെസ്റ്റ് ഹൗസ് നവീകരണം, തെക്കേ നടയില്‍ ദേവസ്വം ബാച്ചിലേഴ്‌സ് ക്വാര്‍ട്ടേഴ്‌സിന് സമീപം 4.20 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന അഗ്‌നിരക്ഷാകേന്ദ്രം, പുന്നത്തൂര്‍ക്കോട്ടയില്‍ ആനപ്പിണ്ടവും തീറ്റയുടെ ബാക്കിയും സംസ്‌കരിച്ച് വളമാക്കുന്ന 2.09 കോടി രൂപയുടെ ഖരമാലിന്യ സംസ്‌കരണ പ്ലാന്റ്, ആനകള്‍ക്ക് മഴയും വെയിലും […]

ഗുരുവായൂരില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ; മുകേഷ് അംബാനി 56 കോടി നല്‍കും, വി എന്‍ വാസവന്‍ 30ന് തറക്കല്ലിടും

ഗുരുവായൂര്‍ : ഒടുവില്‍ ഗുരുവായൂരില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന് അനുമതി. സാങ്കേതിക കുരുക്കുകളെല്ലാം നീങ്ങി ദേവസ്വത്തിന്റെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മ്മാണത്തിന് പച്ചക്കൊടി. ദേവസ്വം വകുപ്പിന്റെ ചുമതലയുള്ള വി എന്‍ വാസവന്‍ ഈ മാസം 30ന് നിര്‍മ്മാണത്തിന് തറക്കല്ലിടും. ആശുപത്രിയുടെ നിര്‍മ്മാണ ചെലവിനായി 56 കോടി രൂപ മുകേഷ് അംബാനി വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവിലെ ദേവസ്വം മെഡിക്കല്‍ സെന്ററിന്റെ തെക്ക് രണ്ടരയേക്കറിലാണ് പുതിയ ആശുപത്രി വരുന്നത്. Also Read ; സ്വര്‍ണവില വീണ്ടും കുറഞ്ഞു ; പവന് 53,960 […]

മുഖ്യമന്ത്രിയെ തൊടാന്‍ ഏതെങ്കിലും യൂത്ത് കോണ്‍ഗ്രസുകാരനെ ജനം അനുവദിക്കുമോ? മന്ത്രി വി.എന്‍ വാസവന്‍

കേരളത്തിന് ദൈവം തന്ന വരദാനമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് മന്ത്രി വി.എന്‍ വാസവന്‍. മുഖ്യമന്ത്രിയെ തൊടാന്‍ ഏതെങ്കിലും യൂത്ത് കോണ്‍ഗ്രസുകാരനെ ജനം അനുവദിക്കുമോ?. സതീശനല്ല, സുധാകരനല്ല, കോണ്‍ഗ്രസ് ഒന്നടങ്കം വന്നാലും മുഖ്യമന്ത്രിയെ സംരക്ഷിക്കും. സിപിഐഎം മുഖ്യമന്ത്രിക്ക് കവചം തീര്‍ക്കും. രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ വ്യാജ പ്രസിഡന്റാണ്. എന്തിന് വേണ്ടിയായിരുന്നു ഇന്നത്തെ യൂത്ത് കോണ്‍ഗ്രസ് സമരമെന്നും മുഖ്യമന്ത്രിയെ തൊടാന്‍ ഏതെങ്കിലും യൂത്ത് കോണ്‍ഗ്രസുകാരനെ ജനം അനുവദിക്കുമോയെന്നും അദ്ദേഹം ചോദിക്കുകയുണ്ടായി. അതേസമയം, നവകേരള യാത്രയ്ക്ക് എതിരെ കരിങ്കൊടി കാണിച്ചതിന് […]