November 21, 2024

പത്തനംതിട്ടയില്‍ കടുത്ത പോരാട്ടം; കൊമ്പ് കോര്‍ത്ത് മുന്നണികള്‍

പത്തനംതിട്ട: ലോക്‌സഭ തിരഞ്ഞെടുപ്പിന് വെറും രണ്ട് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കേ ആരോപണ പ്രത്യാരോപണങ്ങളുമായി പരമാവധി വോട്ടുകള്‍ പെട്ടിയിലാക്കാനുള്ള ശ്രമത്തില്‍ എത്തിയിരിക്കുകയാണ് പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തില്‍ മുന്നണി സ്ഥാനാര്‍ത്ഥികള്‍. Also Read; ഇസ്രായേല്‍ അക്രമണം; ഹമാസ് നേതാവിന്റെ മക്കളും പേരക്കുട്ടികളും കൊല്ലപ്പെട്ടു ജനവിധിക്ക് ഇനി വെറും 15 ദിവസം മാത്രമാണ് ബാക്കി നില്‍ക്കുന്നത്. അനില്‍ ആന്റണിയുടെയും ആന്റോ ആന്റണിയുടെയും പരസ്പര ആരോപണങ്ങള്‍ യുഡിഎഫിനും എന്‍ഡിഎയ്ക്കും ഒരുപോലെ തലവേദന സൃഷ്ടിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഈ ആരോപണ പ്രത്യാരോപണങ്ങള്‍ രൂക്ഷമാകാനാണ് സാധ്യത. ദേശീയ […]

തൃശ്ശൂരില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയാരെന്നത് തന്റെ വിഷയമല്ലെന്ന് സുരേഷ് ഗോപി

തൃശ്ശൂര്‍: തൃശ്ശൂരില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയാരെന്നത് തന്റെ വിഷയമല്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ബിജെപി വിജയിക്കുമെന്നും. സ്ഥാനാര്‍ത്ഥികള്‍ മാറി വരുന്നതിന് അതിന്റേതായ കാരണമുണ്ടാകുമെന്നും സ്ഥാനാര്‍ഥിയെ മാറ്റുന്നത് അവരുടെ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിപ്പട്ടികയില്‍ അപ്രതീക്ഷിത മാറ്റത്തിനാണ് കോണ്‍ഗ്രസ് ഒരുങ്ങിയിരിക്കുന്നത്. Also Read ; പ്രധാനമന്ത്രിയുടെ വനിതാദിന സമ്മാനം; രാജ്യത്ത് പാചക വാതക വില 100 രൂപ കുറയ്ക്കും വടകരയിലെ സിറ്റിങ് എം പി കെ മുരളീധരനാണ് തൃശ്ശൂരില്‍ മത്സരിക്കുന്നത്. തൃശ്ശൂരിലെ സിറ്റിങ് എംപി ടി എന്‍ […]

കോട്ടയത്ത് താന്‍ മത്സരിക്കും, ഇടുക്കി, മാവേലിക്കര സീറ്റുകളും ബി.ഡി.ജെ.എസിന്: തുഷാര്‍ വെള്ളാപ്പള്ളി

ന്യൂഡല്‍ഹി: കേരളത്തില്‍ ബി.ജെ.പിയുമായുള്ള സഖ്യ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലെത്തിയെന്നും കോട്ടയം, ഇടുക്കി, മാവേലിക്കര സീറ്റുകള്‍ ബി.ഡി.ജെ.എസിന് നല്‍കാന്‍ ധാരണയായെന്നും പാര്‍ട്ടി നേതാവ് തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു. കോട്ടയത്ത് താന്‍ മത്സരിക്കും. ഒരു സീറ്റില്‍ കൂടി ചര്‍ച്ച പൂര്‍ത്തിയാകാനുണ്ട്. ചാലക്കുടിയോ എറണാകുളമോ ആയിരിക്കും അതെന്നും തുഷാര്‍ ന്യൂഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. പി.സി. ജോര്‍ജിനെതിരെ താന്‍ ബി.ജെ.പിക്ക് പരാതി നല്‍കിയിട്ടില്ലെന്നും സീറ്റ് കിട്ടാത്തതില്‍ താനുമായി ചേര്‍ത്ത് അദ്ദേഹം ഉന്നയിച്ച ആരോപണം വസ്തുതാരഹിതമാണെന്നും തുഷാര്‍ പറഞ്ഞു. Also Read ; ദുര്‍ബല സ്ഥാനാര്‍ഥികളെ […]

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ലൂര്‍ദ് മാതാവിന് 10 ലക്ഷം രൂപയുടെ സ്വര്‍ണം നേര്‍ച്ച: സുരേഷ് ഗോപി

തൃശൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ലൂര്‍ദ് മാതാവിന് 10 ലക്ഷം രൂപയുടെ സ്വര്‍ണം നേര്‍ച്ച നല്‍കുമെന്ന് നടനും ബിജെപി സ്ഥാനാര്‍ഥിയുമായ സൂരേഷ് ഗോപി. സുരേഷ് ഗോപി ലൂര്‍ദ് മാതാവിന് സമര്‍പ്പിച്ച കിരീടം സ്വര്‍ണമല്ലെന്ന് വ്യാപകമായി പ്രചാരണം നടക്കുന്നതിനുപിന്നാലെയാണ് പ്രതികരണവുമായി സുരേഷ്‌ഗോപിയെത്തിയത്. Also Read ; സിദ്ധാര്‍ഥിന്റെ മരണം; സാംസ്‌കാരിക കേരളത്തെ പരിഹസിച്ച് റഫീഖ് അഹമ്മദ് ”നേര്‍ച്ചയൊക്കെ വിളിച്ചു പറയുക എന്ന ഗതികേടിലേക്ക് ഈ മോശപ്പെട്ട ആള്‍ക്കാര്‍ എന്നെ നയിക്കുകയാണ്. കിരീടം പണിയാന്‍ കൊടുത്ത സ്വര്‍ണത്തില്‍ പകുതിയും പണിതയാള്‍ തിരിച്ചുനല്‍കി. […]

പോപ്പുലര്‍ ഫ്രണ്ടിന്റെയും ആര്‍എസ്എസിന്റെയും വോട്ട് തങ്ങള്‍ക്ക് വേണ്ടെന്ന് ടി എന്‍ പ്രതാപന്‍ എംപി

തൃശൂര്‍: സുനില്‍ കുമാറുമായി സൗഹൃദ മത്സരത്തിനാണ് തയാറെടുക്കുന്നതെന്ന് ടി എന്‍ പ്രതാപന്‍ എംപി. പോപ്പുലര്‍ ഫ്രണ്ടിന്റെയും ആര്‍എസ്എസിന്റെയും വോട്ട് തങ്ങള്‍ക്ക് വേണ്ടെന്നും പ്രതാപന്‍ പറഞ്ഞു. Also Read ; കത്തിക്കുത്തില്‍ ഒരാള്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക് ‘അന്ധമായ കമ്മ്യൂണിസ്റ്റ് വിധോരമുള്ള ഒരാളല്ല ഞാന്‍. തൃശൂരിലെ നല്ല കമ്യൂണിസ്റ്റുകാര്‍ ഇന്ത്യയില്‍ ആര്‍എസ്എസും സംഘപരിവാറും വരാതിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. ഞാന്‍ സ്ഥാനാര്‍ത്ഥിയായിരുന്നപ്പോഴാണ് ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ ബിജെപിയെ തോല്‍പ്പിച്ചത്. പോപ്പുലര്‍ ഫ്രണ്ടിന്റെയും ആര്‍എസ്എസിന്റെയും വോട്ട് തൃശൂരില്‍ നിന്നും വേണ്ടെന്ന നിലപാട് ഞങ്ങള്‍ക്കുണ്ട്. മഹാത്മാഗാന്ധിയെ […]

ശോഭ സുരേന്ദ്രന്‍ വോട്ട് വാരിയെടുത്ത മണ്ഡലം, ആറ്റിങ്ങലില്‍ മത്സരിക്കുമെന്ന സൂചന നല്‍കി വി മുരളീധരന്‍, പ്രവര്‍ത്തനം തുടങ്ങാന്‍ മോദി നിര്‍ദേശം നല്‍കിയെന്ന് വെളിപ്പെടുത്തല്‍

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായേക്കുമെന്ന ശക്തമായ സൂചന നല്‍കി കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം ആറ്റിങ്ങലില്‍ പ്രവര്‍ത്തിച്ചു വരികയാണെന്ന് സ്ഥാനാര്‍ഥിത്വത്തെ സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു. Also Read;നടന്‍ രാജേഷ് മാധവനും ദീപ്തി കാരാട്ടും വിവാഹിതരാകുന്നു, പ്രണയസാഫല്യത്തിന് ആശംസയറിയിച്ച് സിനിമാലോകം കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം കുറച്ചു നാളായി ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെത്തുമ്പോള്‍ വി മുരളീധരന്‍ ആറ്റിങ്ങലിലെ ചെറുതും വലുതുമായ എല്ലാ പരിപാടികളിലും പങ്കെടുത്തുവരുന്നുണ്ട്. നിലവില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള […]

എല്‍ ഡി എഫ് വോട്ട് ചോര്‍ന്നു, കണ്ണൂര്‍ മേയര്‍ പദവി ഇനി മുസ്‌ലിം ലീഗിന്

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ മേയറായി മുസ്ലീം ലീഗിലെ മുസ്ലിഹ് മഠത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു. എല്‍ ഡി എഫിന്റെ എന്‍.സുകന്യയെ 17 വോട്ടുകള്‍ക്കാണ് യു ഡി എഫിലെ മുസ്ലിഹ് മഠത്തില്‍ പരാജയപ്പെടുത്തിയത്. എല്‍ ഡി എഫിന്റെ ഒരുവോട്ട് യു ഡി എഫിന് അധികം ലഭിച്ചു. ഏക ബി ജെ പി അംഗം വിട്ടുനിന്നു. 36 വോട്ടാണ് മുസ്ലീഹ് മഠത്തിലിന് ലഭിച്ചത്. എന്‍ സുകന്യയ്ക്ക് പതിനെട്ട് വോട്ടും. നിലവില്‍ കോര്‍പറേഷന്‍ കൗണ്‍സിലില്‍ മുസ്ലിം ലീഗിന്റെ പാര്‍ട്ടി ലീഡറാണ് മുസ്ലിഹ് മഠത്തില്‍. ലീഗുമായുള്ള […]