അഴിഞ്ഞാട്ട പരാമര്‍ശം; ഉമര്‍ ഫൈസി മുക്കത്തിന് എതിരെ വി.പി സുഹറ പോലീസില്‍ പരാതി നല്‍കി
അഴിഞ്ഞാട്ട പരാമര്‍ശത്തില്‍ സാമൂഹ്യ പ്രവര്‍ത്തക വി.പി സുഹ്‌റ പോലീസില്‍ പരാതി നല്‍കി. സമസ്ത ജോയന്റ് സെക്രട്ടറി ഉമര്‍ ഫൈസി മുക്കത്തിന്റെ പരാമര്‍ശത്തിലാണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ഉമര്‍ ഫൈസിയുടെ പരാമര്‍ശത്തെതുടര്‍ന്ന് കഴിഞ്ഞ ദിവസം വി പി സുഹറ തട്ടം ഊരി പ്രതിഷേധിച്ചിരുന്നു. നല്ലളം സ്‌കൂളില്‍ കുടുംബശ്രീ സംഘടിപ്പിച്ച ‘തിരികെ സ്‌കൂളിലേക്ക്’ എന്ന പരിപാടിയിലായിരുന്നു വി പി സുഹ്‌റ പ്രതിഷേധം നടത്തിയത്. പരിപാടി ഫ്ലാഗ് ഓഫ് ചെയ്യാന്‍ ‘നിസ’യുടെ പ്രസിഡന്റ് കൂടിയായ വി.പി സുഹറ […]