കേരളത്തിന്റെ വിപ്ലവ സൂര്യന് ഇന്ന് 101ാം പിറന്നാള്‍

തിരുവനന്തപുരം: കേരളത്തിന്റെ വിപ്ലവ സൂര്യന് ഇന്ന് നൂറ്റിയൊന്ന് വയസ് പൂര്‍ത്തിയായി. ശാരീരിക ബുദ്ധിമുട്ടുകളാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി പൊതുപരിപാടികളില്‍ നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കുന്ന സമരനായകന്‍ വിഎസിനെ കേരളജനത ഇന്നും സ്‌നേഹത്തോടെ ചേര്‍ത്ത് പിടിക്കുകയാണ്. ഇന്ന് കേരള രാഷ്ട്രീയത്തില്‍ ഉടലെടുക്കുന്ന പല സംഘര്‍ഷങ്ങളും പാര്‍ട്ടിയെ ഉലക്കുമ്പോള്‍ വിഎസ് അച്യുതാനന്ദന്‍ സജീവമായി നിന്ന രാഷ്ട്രീയ ദിനങ്ങളെയാണ് എല്ലാവരും ഓര്‍ക്കുന്നത്. കേരള രാഷ്ട്രീയത്തില്‍ പ്രതിരോധത്തിന്റെ മറുപേരാണ് സഖാവ് വിഎസ് അച്ചുതാനന്ദന്‍. ത്യാഗസുരഭിലമായ ജീവിതത്തിലൂടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ മുന്നില്‍ നിന്ന അതുല്യനായ […]