November 21, 2024

നസ്റല്ലയെ വധിച്ചതിനു പ്രതികാരം ചെയ്തിരിക്കും, ഇസ്രയേലിനോട് ഇറാന്‍ പരമോന്നത നേതാവ് ഖമനയി

ബെയ്റൂട്ട്: ഹിസ്ബുല്ല മേധാവി ഹസന്‍ നസ്റല്ലയെ (64) വധിച്ചതിന് പ്രതികാരം ചെയ്യാതിരിക്കില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി. വെളളിയാഴ്ച തെക്കന്‍ ലബനനിലെ ബെയ്റൂട്ടില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഹിസ്ബുല്ല മേധാവി കൊല്ലപ്പെടുന്നത്. ഇസ്രയേല്‍ അധിനിവേശത്തിനെതിരെ പോരാടുന്ന ഹിസ്ബുല്ലയ്ക്ക് ഇറാനാണ് പിന്തുണ നല്‍കുന്നത്. Also Read; അന്‍വറിന്റെ വീടിന് പോലീസ് സുരക്ഷ; കൊല്ലാം തോല്‍പ്പിക്കാനാവില്ല എന്ന് നിലമ്പൂരില്‍ ഫ്ളക്സ് ബോര്‍ഡ് ഹസന്‍ നസ്റല്ലയുടെ മരണത്തെ തുടര്‍ന്ന് ഇറാനില്‍ അഞ്ചു ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. ചരിത്രപരമായ വഴിത്തിരിവാണെന്നായിരുന്നു ഹസന്‍ നസ്റല്ലയെ […]

ലെബനനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്രായേല്‍ ; 492 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്, 5000 പേര്‍ക്ക് പരിക്ക്

ബെയ്‌റൂട്ട്: ലെബനനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്രായേല്‍. കഴിഞ്ഞ ദിവസം നടത്തിയ വ്യോമാക്രമണത്തില്‍ 24 കുട്ടികളടക്കം 492 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇസ്രായേല്‍ ആക്രമണം നടത്തിയെന്ന് ലെബനന്‍ ആരോഗ്യമന്ത്രി ഫിറോസ് അബിയാദ് സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തില്‍ ഏകദേശം 5,000 പേര്‍ക്ക് പരിക്കേറ്റതായും ആരോഗ്യമന്ത്രി പറഞ്ഞു. Also Read ; തൃശൂര്‍ പൂരം കലക്കല്‍: അന്വേഷണ റിപ്പോര്‍ട്ടിനെ വീണ്ടും വിമര്‍ശിച്ച് സിപിഐ മുഖപത്രം ജനയുഗം 24 മണിക്കൂറിനുള്ളില്‍ തെക്കന്‍, കിഴക്കന്‍ ലെബനനിലെ 1,100 ഓളം ഹിസ്ബുള്ള കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇസ്രായേല്‍ പറഞ്ഞു. ഹിസ്ബുള്ളയുടെ […]

ഒറ്റ രാത്രികൊണ്ട് 320 ലധികം ‘കത്യുഷ’ റോക്കറ്റുകള്‍ ; ഇസ്രായേലിനെതിരെ ആക്രമണം കടുപ്പിച്ച് ഹിസ്ബുള്ള

ഇസ്രായേലിലേക്ക് ആക്രമണം കടുപ്പിച്ച് ഹിസ്ബുള്ള. തെക്കന്‍ ലെബനനിലെ ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയായാണ് 320-ലധികം കത്യുഷ റോക്കറ്റുകളെ ഇസ്രായേലിലേക്ക് ഒറ്റ രാത്രകൊണ്ട് ഹിസ്ബുള്ള വിക്ഷേപിച്ചതെന്ന് വ്യക്തമാക്കിയിരുന്നു. രണ്ടാം ലോകമഹായുദ്ധത്ത് സോവിയേറ്റ് യൂണിയന്റെ സൃഷ്ടിയായിരുന്നു കത്യുഷ റോക്കറ്റുകള്‍. ഇസ്രായേലിനെ ആക്രമിക്കുന്നതിനായി ഹിസ്ബുള്ള ഉപയോഗിച്ച ആയുധങ്ങളില്‍ പ്രധാനപ്പെട്ടത് ഈ റോക്കറ്റുകളാണ്.അസ്വസ്ഥമായ മിഡില്‍ ഈസ്റ്റിനെ മറ്റൊരു യുദ്ധത്തിന്റെ വക്കിലേക്ക് തള്ളിവിടാന്‍ സാധ്യതയുള്ള സാഹചര്യത്തിലാണ്, ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ള വിഭാഗം ഇത്തരത്തിലൊരു ആക്രമണം നടത്തിയിരിക്കുന്നത്. ഇസ്രായേലിനെതിരെ ഹിസ്ബുള്ള പലതരം ആയുധങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. കത്യുഷ റോക്കറ്റുകള്‍ കൂടാതെ, […]

വ്യാജ റിക്രൂട്ട്മെന്റ് ഏജന്‍സിയുടെ ചതിയില്‍പ്പെട്ട് റഷ്യയില്‍ കുടുങ്ങിയവരില്‍ ഒരു മലയാളി കൂടി തിരിച്ചെത്തി

തിരുവനന്തപുരം: വ്യാജ റിക്രൂട്ട്മെന്റ് ഏജന്‍സിയുടെ ചതിയില്‍പ്പെട്ട് റഷ്യയില്‍ കുടുങ്ങിയവരില്‍ ഒരു മലയാളി കൂടി തിരിച്ചെത്തി. ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ അഞ്ചുതെങ്ങ് സ്വദേശി പ്രിന്‍സ് സെബാസ്റ്റ്യനാണ് ഡല്‍ഹിയില്‍ എത്തിയത്. Also Read ; ബിജെപിയിലേക്ക് ക്ഷണിച്ചു, ചേര്‍ന്നില്ലെങ്കില്‍ ഇഡി വരുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് അതിഷി മര്‍ലേന നേരത്തെ പൊഴിയൂര്‍ സ്വദേശി ഡേവിഡ് മുത്തപ്പനും ഡല്‍ഹിയില്‍ എത്തിയിരുന്നു. എന്നാല്‍ യുദ്ധമുഖത്തുള്ള അഞ്ചുതെങ്ങ് സ്വദേശികളായ വിനീത്, ടിനു എന്നിവരുടെ കാര്യത്തില്‍ ആശങ്ക തുടരുകയാണ്. ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്ത കേസില്‍ മൂന്ന് മലയാളികളടക്കം 19 പേര്‍ക്കെതിരെ […]

ഏജന്റിന്റെ ചതി: റഷ്യയില്‍ യുദ്ധമുഖത്ത് അകപ്പെട്ട് അഞ്ചുതെങ്ങിലെ മൂന്നു യുവാക്കള്‍

തിരുവനന്തപുരം: ഏജന്റിന്റെ ചതിയില്‍പ്പെട്ട് റഷ്യ-യുക്രെയ്ന്‍ യുദ്ധമുഖത്ത് അകപ്പെട്ടവരില്‍ അഞ്ചുതെങ്ങിലെ അടുത്ത ബന്ധുക്കളും മത്സ്യത്തൊഴിലാളികളുമായ മൂന്നു യുവാക്കള്‍. റഷ്യയ്ക്കു വേണ്ടി യുദ്ധം ചെയ്യാന്‍ നിയോഗിക്കപ്പെട്ട ഇവരില്‍ ഒരാള്‍ക്ക് യുക്രെയ്ന്‍ സൈന്യത്തിന്റെ വെടിവയ്പിലും ബോംബാക്രമണത്തിലും പരുക്കേറ്റിട്ടുണ്ട്. മൂവരും സുരക്ഷിതരായി തിരിച്ചെത്തുന്നതു കാത്തിരിക്കുകയാണ് കുടുംബങ്ങള്‍. അഞ്ചുതെങ്ങ് കുരിശടി മുക്കിനു സമീപം കൊപ്രാക്കൂട് സെബാസ്റ്റ്യന്റെയും നിര്‍മലയുടെയും മകന്‍ പ്രിന്‍സ്(24)നാണ് ചെവിക്കും കാലിനും പരുക്കേറ്റത്. Also Read ; കെജ്രിവാളിന്റെ അറസ്റ്റ്; രാജ്യതലസ്ഥാനത്ത് ആംആദ്മി മാര്‍ച്ചില്‍ സംഘര്‍ഷം രൂക്ഷം, അതീഷിയടക്കം രണ്ട് മന്ത്രിമാര്‍ അറസ്റ്റില്‍ പ്രിന്‍സിന്റെ […]

ഇസ്രയേല്‍-ഹമാസ് യുദ്ധം: കൊല്ലപ്പെട്ടവരുടെ എണ്ണം 3000 കവിഞ്ഞു

റഫ: ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 3000 കവിഞ്ഞതായി റിപ്പോര്‍ട്ട്. തെക്കന്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷം സ്ത്രീകളും കുട്ടികളുമെന്ന് ഹമാസ് ആരോപിച്ചിട്ടുണ്ട്. 15 ആരോഗ്യ പ്രവര്‍ത്തകര്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി പലസ്തീനിയന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഗാസയില്‍ മാത്രം ഇതിനകം 1799 പേര്‍ കൊല്ലപ്പെടുകയും 6388 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. Also Read; ഓപ്പറേഷൻ അജയ്: ഇസ്രയേലിൽ നിന്നുള്ള രണ്ടാം വിമാനവും എത്തി അതേസമയം ഗാസയില്‍ ബന്ദികളെ താമസിപ്പിച്ചിരിക്കുന്ന കേന്ദ്രങ്ങളെക്കുറിച്ച് സൂചന […]

യുദ്ധവും സംഘർഷങ്ങളും മനുഷ്യത്വത്തിന് എതിരെന്ന് പ്രധാനമന്ത്രി

ദില്ലി: ലോകത്തെവിടെ ആയാലും ഏത് രൂപത്തിലായാലും ഭീകരവാദം മനുഷ്യത്വത്തിന് എതിരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുദ്ധവും സംഘർഷങ്ങളും മാനവരാശിയുടെ താൽപര്യങ്ങൾക്കും പുരോഗതിക്കും എതിരാണ്. സമാധാനത്തിനും സാഹോദര്യത്തിനുമുള്ള സമയമാണിതെന്നും മോദി പറഞ്ഞു. ഭീകരവാദ ആക്രമണങ്ങൾ നേരിട്ടാണ് ഇന്ത്യയും മുന്നോട്ടു പോകുന്നതെന്നും പ്രധാനമന്ത്രി കൂട്ടിചേർത്തു. നേരത്തെ ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേലിന് ഒപ്പമാണ് രാജ്യം എന്ന നിലപാടെടുത്തിരുന്നു. Also Read; ഹരിദാസനെ പ്രതിയാക്കേണ്ടതില്ല; പൊലീസിന് ലഭിച്ച നിയമോപദേശം ഇങ്ങനെ ജി 20 രാജ്യങ്ങളുടെ പാർലമെന്ററി സ്പീക്കർമാരുടെ […]