ബോബി ചെമ്മണ്ണൂരിനെതിരായ പരാതി ; ഹണിറോസിനെ പിന്തുണച്ച് ഡബ്ല്യൂസിസി
തിരുവനന്തപുരം: ബോബി ചെമ്മണ്ണൂരിനെതിരായ പരാതിയില്‍ നടി ഹണിറോസിനെ പിന്തുണച്ച് ഡബ്ല്യൂസിസി. സംഭവത്തില്‍ നടിയുടെ പോസ്റ്റ് പങ്കുവെച്ച് അവള്‍ക്കൊപ്പമെന്ന് കുറിച്ചാണ് ഡബ്ല്യൂസിസി പിന്തുണ അറിയിച്ചിരിക്കുന്നത്. അതേസമയം ബോചെക്കെതിരെ നടി നല്‍കിയ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെ പോലീസ് കസ്റ്റഡിയിലെടുത്തു. Also Read ; ഹണിറോസിന്റെ പരാതിയില്‍ അന്വേഷണത്തിന് പ്രത്യേക സംഘം ‘ബോബി ചെമ്മണ്ണൂര്‍, താങ്കള്‍ എനിക്കെതിരെ തുടര്‍ച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങള്‍ക്കെതിരെ ഞാന്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ട്. താങ്കളുടെ തന്നെ മാനസികനിലയുള്ള താങ്കളുടെ കൂട്ടാളികള്‍ക്കെതിരെയുള്ള പരാതികള്‍ പുറകെ […]