January 14, 2026

വെല്‍ഫെയര്‍ സെസിന് ധനവകുപ്പിന്റെ അംഗീകാരമില്ല

തൃശ്ശൂര്‍: ഭക്ഷ്യമന്ത്രി മുന്‍കൈയെടുത്ത് രൂപം കൊടുത്ത വെല്‍ഫെയര്‍ സെസിന് ധനവകുപ്പ് അംഗീകാരം നല്‍കാത്തതിനെത്തുടര്‍ന്ന് റേഷന്‍ വ്യാപാരികള്‍ കുടിശ്ശികക്കുരുക്കില്‍. റേഷന്‍ വ്യാപാരികളുടെ ക്ഷേമപെന്‍ഷന്‍ കുടിശ്ശിക തീര്‍ക്കാനും ക്ഷേമനിധിയിലേക്ക് തുക സമാഹരിക്കാനുമായിരുന്നു സെസ്. മുന്‍ഗണനേതരവിഭാഗം ഗുണഭോക്താക്കളില്‍ നിന്ന് നിശ്ചിത കാലത്തേക്ക് പ്രതിമാസം ഒരു രൂപ വെല്‍ഫയര്‍ ഫണ്ട് സെസ് പിരിക്കാനായിരുന്നു തീരുമാനം. ധനവകുപ്പ് തീരുമാനം എടുക്കാത്തതോടെ അഞ്ച് മാസമായി പെന്‍ഷന്‍ കുടിശ്ശികയാണ്. Also Read ; കോടതിവിധി ഉണ്ടായിട്ടും ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കാന്‍ സ്‌പെഷ്യല്‍ എജുക്കേറ്റര്‍മാരെ നിയമിക്കാതെ സംസ്ഥാന സര്‍ക്കാര്‍ 51,87,883 […]