• India

ഇനി ആകാശത്തും ഇന്റര്‍നെറ്റ് ലഭിക്കും ; പുത്തന്‍ പരീക്ഷണവുമായി എയര്‍ ഇന്ത്യ

ഡല്‍ഹി : ഇനി മുതല്‍ ആകാശത്തും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകും. എയര്‍ ഇന്ത്യയുടെ തിരഞ്ഞെടുത്ത ആഭ്യന്തര രാജ്യാന്തര സര്‍വീസുകളില്‍ ഇന്നലെ മുതല്‍ വൈഫൈ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമായി തുടങ്ങി. രാജ്യത്ത് തന്നെ ഇതാദ്യമായാണ് ഒരു വിമാന കമ്പനി ആഭ്യന്തര സര്‍വീസുകളില്‍ വൈഫൈ ലഭ്യമാക്കുന്നത്. ഇതൊരു തുടക്കമെന്ന നിലയില്‍ പരിമിത കാലത്തേക്ക് ഈ സര്‍വീസ് യാത്രക്കാര്‍ക്ക് സൗജന്യമായിരിക്കുമെന്നും പിന്നീട് നിരക്ക് നിശ്ചയിക്കുമെന്നും അധികൃതര്‍ അറിയിച്ചു. എയര്‍ ഇന്ത്യയുടെ എയര്‍ബസ് എ350,ബോയിങ് 787-9 വിമാനങ്ങളിലും ചില എയര്‍ബസ് എ321 നിയോ […]