ഗ്രാമ്പിയില്‍ മയക്കുവെടിവെച്ച കടുവ ചത്തു
ഇടുക്കി: വണ്ടിപ്പെരിയാറിലെ ഗ്രാമ്പിയില്‍ ജനവാസമേഖലയിലിറങ്ങി ഭീതിപരത്തിയതിനാല്‍ മയക്കുവെടിവെച്ച കടുവ ചത്തു. പ്രദേശത്തെ തേയിലത്തോട്ടത്തിനുള്ളിലായിരുന്ന കടുവയെ വെറ്റിനറി ഡോക്ടര്‍മാരായ അനുരാജിന്റെയും അനുമോദിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വെച്ചത്. ആദ്യം മയങ്ങിവീണ കടുവയെ രണ്ടാമതും മയക്കുവെടി വെച്ചപ്പോഴാണ് കടുവ ദൗത്യസംഘത്തിനുനേരെ ചാടിവീണത്. ദൗത്യസംഘത്തില്‍പെട്ട് മനുവിനു നേരെയാണ് ആറടി ഉയരത്തില്‍നിന്ന് കടുവ ചാടിവീണത്. ഇതിനെ തുടര്‍ന്ന് പ്രാണരക്ഷാര്‍ത്ഥം ദൗത്യസംഘം വെടിവെച്ച് വീഴ്ത്തുകയായിരുന്നു. Also Read; ‘ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയവര്‍; പരിഹരിക്കേണ്ടത് കേന്ദ്രസര്‍ക്കാര്‍’; എം വി ഗോവിന്ദന്‍ എന്നാല്‍, […]