വീണ്ടും കാട്ടാന ആക്രമണം; വയനാട് നൂല്‍പ്പുഴയില്‍ യുവാവിന് ദാരുണാന്ത്യം
വയനാട്: സുല്‍ത്താന്‍ബത്തേരി നൂല്‍പ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. കാപ്പാട് ഉന്നതിയിലെ ചന്ദ്രികയുടെ ഭര്‍ത്താവ് മനു(45)വാണ് മരിച്ചത്. തമിഴ്‌നാട്ടില്‍ നിന്നും കാപ്പാട് ഉന്നതിയിലേയ്ക്ക് വിരുന്നിനെത്തിയ ഇരുവരും ബസിറങ്ങി നടന്ന് വരവെയാണ് കാട്ടാന ആക്രമിച്ചതെന്നാണ് വിവരം. വീടിനടുത്തുള്ള വയലില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. മനുവിന്റെ മൃതദേഹം കിടന്നതിന് സമീപം കാട്ടാനയുടെ കാല്‍പ്പാടുകളും കണ്ടെത്തിയിരുന്നു.അതേസമയം കൂടെയുണ്ടായിരുന്ന ഭാര്യയെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മനുവിന്റെ ഭാര്യയ്ക്കായി നാട്ടുകാര്‍ ഉള്‍പ്പടെ തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മനുവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും. Also […]