വയോധിക തലയ്ക്കടിയേറ്റ് മരിച്ചു; മൃതദേഹത്തിന് സമീപം മുളകുപൊടി വിതറി

തൊടുപുഴ: ഇടുക്കി അടിമാലിയില്‍ ആണ് വയോധിക വീടിനുള്ളില്‍ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത് . കുരിയന്‍സ് പടി സ്വദേശി ഫാത്തിമ കാസിം (70) ആണ് മരിച്ചത്. രക്തം വാര്‍ന്ന നിലയില്‍ മുറിക്കുള്ളില്‍ കിടന്ന മൃതദേഹം കണ്ടത് വൈകിട്ട് വീട്ടിലെത്തിയ മകന്‍ സുബൈറാണ്. കൊലപാതകം ആണെന്നാണ് പ്രാഥമിക നിഗമനം. Also Read ; അബ്ദു റഹീമിന്റെ മോചനം; നടപടികള്‍ ആരംഭിച്ച് ഇന്ത്യന്‍ എംബസി മൃതദേഹത്തിന് സമീപം മുളകുപൊടി വിതറിയിട്ടുണ്ട്. അടിമാലി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ സംശയാസ്പദമായ […]

അനുവാദമില്ലാതെ ശരീരത്തില്‍ കടന്നു പിടിച്ചു; അഡ്വ. ആളൂരിനെതിരെയുള്ള യുവതിയുടെ മൊഴിയിലെ വിവരങ്ങള്‍ പുറത്ത്

യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ അഡ്വ ബി.എ ആളൂരിന്റെ മൊഴിയെടുക്കാന്‍ പോലീസ്. ഭൂമി കേസില്‍ നിയമസഹായം തേടിയെത്തിയ യുവതിയോട് ആളൂര്‍ അപമര്യാദയായി പെരുമാറി എന്നാണ് കേസ്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് ആളൂരിന്റെ മൊഴിയെടുക്കുക എന്നാണ് പുറത്തു വരുന്ന വിവരം. Also Read ; കൊല്ലത്ത് നാലുവയസ്സുകാരന് ഷിഗെല്ല വൈറസ് ബാധ സ്ഥിരീകരിച്ചു അതേസമയം യുവതിയുടെ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ബംഗളൂരുവില്‍ ബിസിനസ് നടത്തുന്ന എറണാകുളം സ്വദേശിയുടെ പരാതിയിലാണ് സ്ത്രീത്വത്തെ അപമാനിച്ചതിന് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസ് എടുത്തിട്ടുള്ളത്. […]