നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ ചികിത്സാപ്പിഴവ്; കുത്തിവെപ്പ് എടുത്ത യുവതി അബോധാവസ്ഥയില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് യുവതി അബോധാവസ്ഥയിലെന്ന് പരാതി. സംഭവത്തില്‍ ആശുപത്രിയിലെ ഡോക്ടര്‍ ബിനുവിനെതിരെ പോലീസ് കേസെടുത്തു. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. Also Read ; യൂട്യൂബില്‍ രണ്ടുമില്യണ്‍ കടന്ന് നിവിന്‍ പോളിയുടെ ‘ഹബീബി ഡ്രിപ്’ കിഡ്‌നി സ്റ്റോണ്‍ ചികിത്സയ്ക്കായി എടുത്ത കുത്തിവെപ്പിനിടെ നെയ്യാറ്റിന്‍കര സ്വദേശിനി കൃഷ്ണ തങ്കപ്പന്‍ അബോധാവസ്ഥയിലാവുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. യുവതി നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ മാസം 15-നാണ് കൃഷ്ണയെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ […]

ചാരിറ്റി സംഘടനയുടെ പേരില്‍ വീട്ടമ്മമാരെ കബളിപ്പിച്ച് തട്ടിയത് ഒരു കോടി രൂപയോളം രൂപ; രണ്ടു സ്ത്രീകള്‍ അറസ്റ്റില്‍

കോട്ടയം: വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസില്‍ രണ്ടു സ്ത്രീകള്‍ അറസ്റ്റില്‍. ചാരിറ്റി സംഘടനയുടെ പേരിലായിരുന്നു തട്ടിപ്പ്. ഏറ്റുമാനൂര്‍ പേരൂര്‍ 101 കവല ശങ്കരാമലയില്‍ വീട്ടില്‍ മേരി കുഞ്ഞുമോന്‍ (63), അയ്മനം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കല്‍കൂന്തല്‍ ചേമ്പളം കിഴക്കേകൊഴുവനാല്‍ വീട്ടില്‍ ജെസി ജോസഫ് (54) എന്നിവരാണ് പിടിയിലായത്. പേരൂര്‍ സ്വദേശിനികളായ വീട്ടമ്മമാരെയാണ് കബളിപ്പിച്ചത്. ഇവരെ സമീപിച്ച് എറണാകുളത്തുള്ള ഒരു ചാരിറ്റി സംഘടന മുഖാന്തരം വിദേശത്തുനിന്ന് തങ്ങള്‍ക്ക് പണം ലഭിക്കുമെന്നും ഇതിലേക്ക് ടാക്‌സായും സര്‍വീസ്ചാര്‍ജായും […]

‘വടിയും കോടാലിയും കണ്ടുകിട്ടി, ആളെ കണ്ടെത്താനായില്ല’; വയോധികയ്ക്കായുള്ള തിരച്ചിലില്‍ വാച്ചുമരം ആദിവാസി കോളനി

തൃശ്ശൂര്‍: വാച്ചുമരം ആദിവാസി കോളനിയില്‍ നിന്ന് കാണാതായ വയോധികയ്ക്ക് വേണ്ടിയുള്ള തിരിച്ചില്‍ ഇന്നും തുടരും. വനത്തിലേക്ക് വിറക് ശേഖരിക്കാന്‍ പോയ അമ്മിണി(75)യെ ആണ് കാണാതായത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി വയോധിയ്ക്കായുള്ള തിരിച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. Also Read ; റഷ്യന്‍ യുദ്ധഭൂമിയിലേക്കുളള മനുഷ്യക്കടത്ത്; റിക്രൂട്ട്‌മെന്റ് സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍ തിങ്കളാഴ്ച വൈകീട്ടായിരുന്നു വിറക് ശേഖരിക്കുന്നതിനായി അമ്മിണി വനത്തിലേക്ക് പോയത്. പിന്നീട് കാണാതായതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും കോളനി നിവാസികളും ചേര്‍ന്ന് തിരിച്ചില്‍ നടത്തിയിരുന്നു. ഇന്നലെ പല ഗ്രൂപ്പുകളായി […]

അയല്‍വാസിയുടെ ചെവി യുവതി കടിച്ചു മുറിച്ചു, കാരണം ചെറിയൊരു തര്‍ക്കം..!

ലഖ്‌നൗ: താമസസ്ഥലത്തിന്റെ ഗേറ്റ് അടയ്ക്കാന്‍ മറന്നതിനെ തുടര്‍ന്നുണ്ടായ കലഹത്തിനൊടുവില്‍ അയല്‍വാസിയുടെ ചെവി യുവതി കടിച്ചുമുറിച്ചു. കടിച്ചെടുത്ത ചെവിക്കഷണത്തിന്റെ ഒരു ഭാഗം യുവതി വിഴുങ്ങുകയും ചെയ്തു. കടിച്ചെടുത്ത ചെവി തുപ്പാനാവശ്യപ്പെട്ടപ്പോഴായിരുന്നു യുവതി വായിലുള്ള ഒരു കഷണം വിഴുങ്ങിയത്. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. മാര്‍ച്ച് നാലിനാണ് പരാതിക്കിടയാക്കിയ സംഭവമുണ്ടായത്. Also Read ; സിദ്ധാര്‍ഥ് കേസ് സി ബി ഐയ്ക്ക് വിട്ടത് തെളിവ് നശിപ്പിച്ച ശേഷം, അറസ്റ്റുകള്‍ പ്രഹസനം: ചെറിയാന്‍ ഫിലിപ്പ് റിക്ഷാതൊഴിലാളിയായ രാംവീര്‍ ബാഘേലിനാണ് ഇത്തരമൊരാക്രമണം നേരിടേണ്ടിവന്നത്. രാംവീറും ആക്രമണം […]

വസ്ത്രത്തില്‍ അതിവിദഗ്ദ്ധമായി സ്വര്‍ണം ഒളിപ്പിച്ച യുവതി അറസ്റ്റില്‍

മലപ്പുറം: ശരീരത്തില്‍ സ്വര്‍ണമൊളിപ്പിച്ച് എയര്‍പ്പോര്‍ട്ടിലെ അത്യാധുനിക സ്‌കാനിംഗ് സംവിധാനങ്ങളെ മറികടന്ന് യുവതി. എന്നാല്‍ ഈ യാത്രക്കാരിയെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു. കുന്നമംഗലം സ്വദേശിനിയായ ഷമീറ(45)യില്‍നിന്നും 1.34 കിലോ ഗ്രാം സ്വര്‍ണമാണ് ഇവരില്‍ നിന്ന് പിടികൂടിയത്. കൂടാതെ ഷമീറയില്‍ നിന്ന് സ്വര്‍ണം വാങ്ങാന്‍ എത്തിയ കള്ളക്കടത്ത് സംഘത്തിലെ അംഗങ്ങളായ കുന്നമംഗലം സ്വദേശികളായ റിഷാദ് (38), ജംഷീര്‍ (35) എന്നിവരെയും പിടികൂടിയിട്ടുണ്ട്. Also Read ; ഗ്യാന്‍വാപിയില്‍ ആരാധന നടത്തി ഹൈന്ദവ വിഭാഗം അബുദാബിയില്‍ നിന്ന് എയര്‍ അറേബ്യയുടെ വിമാനത്തിലെത്തിയ […]

സ്ത്രീകള്‍ക്ക് 15000 രൂപ വാര്‍ഷിക ധനസഹായവുമായി മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍

റായ്പൂര്‍: വരാനിരിക്കുന്ന ചത്തീസ്ഗഢ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികരം നിലനിര്‍ത്തിയാല്‍ സ്ത്രീകള്‍ക്ക് 15,000 രൂപ വാര്‍ഷിക ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. വിവാഹിതരായ സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം 12,000 രൂപ നല്‍കുമെന്ന പ്രതിപക്ഷ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനത്തിനുളള മറുപടി എന്നാണ് ബാഗേലിന്റെ വാഗ്ദാനത്തെ രാഷ്ട്രീയ നിരീക്ഷകര്‍ വിശേഷിപ്പിക്കുന്നത്. ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പ്രചരണത്തിന്റെ ഭാഗമായാണ് പ്രഖ്യാപനം. സംസ്ഥാനത്ത് ആകെയുള്ള 90 നിയമസഭാ സീറ്റുകളില്‍ 20 എണ്ണത്തിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് നവംബര്‍ 7 ന് നടന്നു. ബാക്കി […]

സഖി വണ്‍ സ്റ്റോപ്പ് സെന്ററിലെ വിവിധ തസ്തികളിലേക്ക് അപേക്ഷിക്കാം

തൃശൂര്‍: ഇരിഞ്ഞാലക്കുട ജനറല്‍ ആശുപത്രി കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന സഖി വണ്‍ സ്റ്റോപ്പ് സെന്ററിലെ വിവിധ തസ്തികളിലേക്ക് ജോലിക്ക് അപേക്ഷിക്കാം. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. സ്ത്രീകള്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ സാധിക്കുക. തസ്തികകള്‍ സെന്റര്‍ അഡ്മിനിസ്ട്രേറ്റര്‍ ജോലിസമയം 24 മണിക്കൂര്‍ – ഒഴിവുകളുടെ എണ്ണം – ഒന്ന്. ഹോണറേറിയം 32000 രൂപ. പ്രായപരിധി 25 – 45 വയസ്സ്. യോഗ്യത – നിയമം / സോഷ്യല്‍ വര്‍ക്ക് / സോഷ്യോളജി/ സോഷ്യല്‍ സയന്‍സ് / സൈക്കോളജി എന്നീ […]