ഹേമകമ്മിറ്റി റിപ്പോര്‍ട്ടില്‍ മൊഴിനല്‍കിയവര്‍ പോലീസില്‍ പരാതിപ്പെടാന്‍ തയ്യാറാകണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി
ജസ്റ്റിസ് ഹേമകമ്മിറ്റി റിപ്പോര്‍ട്ടില്‍ മൊഴിനല്‍കിയവര്‍ പോലീസില്‍ പരാതിപ്പെടാന്‍ തയ്യാറാകണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാനാകില്ല. മൊഴികള്‍ ആര്‍ക്കെതിരെ എന്ന് വ്യക്തമായി പറയുന്നില്ല. അതിനാല്‍ മൊഴികളില്‍ ഉറച്ച് നില്‍ക്കണമെന്നും തെറ്റായ പ്രവര്‍ത്തികള്‍ ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പരിശ്രമിക്കണമെന്നും പി സതീദേവി പറഞ്ഞു. അതേസമയം ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഗുരുതര വെളിപ്പെടുത്തലുകളില്‍ ക്രിമിനല്‍ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ […]





Malayalam 



















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































