ഓടുന്ന ബൈക്കിന് പിറകിലിരുന്ന് ലാപ്ടോപ്പില്‍ ജോലി ചെയ്യുന്ന യുവതി; വൈറല്‍ വീഡിയോ
ജോലിസ്ഥലത്തെ സമയപരിധിയുടെ സമ്മര്‍ദ്ദം മൂലം എവിടിരുന്നും ജോലി ചെയ്യാന്‍ ആളുകളെ പ്രേരിപ്പിക്കാറുണ്ട്. ബൈക്കിന് പിറകിലിരുന്ന് യാത്ര ചെയ്യുന്ന ഒരു യുവതി ലാപ് ടോപ് ഉയോഗിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ‘ബെംഗളൂരുവില്‍ മാത്രം’ എന്നാണ് വീഡിയോയ്ക്കൊപ്പം പോസ്റ്റ് ചെയ്തിരിക്കുന്ന അടിക്കുറിപ്പ്. യുവതി ബൈക്കിന് പുറകില്‍ ലാപ്ടോപ്പുമായി ഇരിക്കുന്നത് വീഡിയോയില്‍ കാണാം. ഹെല്‍മെറ്റ് ധരിക്കാതെയാണ് യുവതിയുടെ യാത്ര. ഇത്തരം ചെയ്തികള്‍ സ്ത്രീയുടെയും ഡ്രൈവറുടെയും ജീവന്‍ അപകടത്തിലാക്കുമെന്ന് പലരും കമന്റ് ചെയ്തിട്ടുണ്ട്. ”അത് വളരെ മണ്ടത്തരമാണ്,”, […]





Malayalam 
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































