ശക്തമായ മഴയ്ക്ക് സാധ്യത; തൃശൂരില്‍ നാളെ യെല്ലോ അലര്‍ട്ട്
തൃശൂര്‍: സംസ്ഥാനത്ത് നാളെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, എറണാകുളം, കോട്ടയം, കാസര്‍കോട് എന്നീ ജില്ലകളിലായി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. Also Read: കോലിയും രോഹിതും ഉടന്‍ വിരമിക്കില്ല: ബിസിസിഐ ബുധനാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ആന്ധ്രാ- ഒഡിഷ തീരത്തിനു സമീപം ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതോടെ സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ആഴ്ച അവസാനത്തോടെ സംസ്ഥാനത്ത് മഴ വീണ്ടും സജീവമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. […]