സംസ്ഥാനത്ത് ഇന്നും മഴ ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മത്സ്യബന്ധന നിരോധനം തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും.ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്ന് ചുഴലിക്കാറ്റായി മാറിയേക്കും. മത്സ്യബന്ധനത്തിനുള്ള വിലക്ക് ഇന്നും തുടരുകയാണ്.ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, ജില്ലകളിലും നാളെ ആലപ്പുഴ, എറണാകുളം, തൃശൂര്‍, ജില്ലകളിലും മറ്റന്നാള്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളിലും യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. അതിനിടെ വടക്കന്‍ കേരളത്തിന് സമീപം അറബിക്കടലിലുള്ള ന്യൂനമര്‍ദ്ദം ദുര്‍ബലമായി. ഇന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ ‘റെമാല്‍’ ചുഴലിക്കാറ്റ് രൂപപ്പെടും. ഞായറാഴ്ച […]