വീണ ജോര്‍ജിന്റെ രാജിക്കായി സമരം കടുപ്പിച്ച് കോണ്‍ഗ്രസ്
തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തിന് പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധം കനക്കുന്നു. കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജില്ലാ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. മുഖ്യമന്ത്രിയുടെ ചിത്രമടങ്ങിയ ഫ്‌ളക്‌സ് ബോര്‍ഡ് പ്രവര്‍ത്തകര്‍ നശിപ്പിച്ചു. സംഘര്‍ഷം കനത്തതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. Also Read; നിപ: പാലക്കാട് സ്വദേശിനിയുടെ നില ഗുരുതരം തിരുവന്തപുരത്തും സെക്രട്ടേറിയേറ്റ് പരിസരത്ത് മഹിളാ കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകര്‍ ബാരിക്കേഡ് തള്ളിയിടാന്‍ ശ്രമിക്കുകയും അവയ്ക്ക് മുകളില്‍ കയറി […]