കശ്മീരിലെ വാഹനാപകടത്തില്‍ മരിച്ച നാലുപേരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
കൊച്ചി: കശ്മീരിലെ സോജിലാ പാസിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച നാലുപേരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. ജമ്മുവില്‍ നിന്നും മുംബൈ വഴി മൃതദേഹങ്ങള്‍ പുലര്‍ച്ചെ 3 മണിയോടെ കൊച്ചിയിലെത്തിച്ചു. സംഘത്തിലുണ്ടായിരുന്ന 6 പേരും വിമാന മാര്‍ഗ്ഗം നാട്ടിലെത്തിയിട്ടുണ്ട്. ചിറ്റൂര്‍ സ്വദേശികളായ സുധീഷ്, അനില്‍, രാഹുല്‍, വിഗ്‌നേഷ് എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടിലെത്തിച്ചത്. ചിറ്റൂര്‍ ടെക്നിക്കല്‍ സ്‌കൂളില്‍ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചു. സംസ്‌കാരം രാവിലെ പത്തുമണിക്ക് ചിറ്റൂര്‍ മന്തക്കാട് പൊതു ശ്മശാനത്തില്‍ നടക്കും. സോജില ചുരത്തില്‍ ഇവര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് […]