വിപണിയില്‍ ഇന്ത്യയുടെ തന്ത്രം വിജയം കണ്ടു, സൗദി പ്രീമിയം കുറച്ചു
ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ കൂടുതലായി വാങ്ങാന്‍ തുടങ്ങിയതോടെ സൗദി വിപണിയില്‍ തന്ത്രപ്രധാനമായ തീരുമാനം കൈക്കൊണ്ടു. ഇന്ത്യയിലേക്കുള്ള കയറ്റുമതിയില്‍ ഈടാക്കിയിരുന്ന പ്രീമിയം വെട്ടിക്കുറച്ചു. കഴിഞ്ഞ വര്‍ഷം ഏകദേശം ബാരലിന് പത്ത് ഡോളറായിരുന്ന പ്രീമിയം തുക ഇപ്പോള്‍ 3.5 ഡോളറായാണ് കുറച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്സ്പോര്‍ട്ടിംഗ് കണ്‍ട്രീസ് (ഒപെക്) ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് യഥാര്‍ഥ വില്‍പ്പന വിലയേക്കാള്‍ കൂടുതലായി ഈടാക്കുന്ന അധിക തുകയായ ഏഷ്യന്‍ പ്രീമിയമാണ് വെട്ടിക്കുറച്ചത്.
2023 സെപ്റ്റംബറിലെ ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയുടെ (IEA) എണ്ണ വിപണി റിപ്പോര്‍ട്ട് കാണിക്കുന്നത്
റഷ്യയുടെ പ്രതിദിന ഉല്‍പ്പാദനം ജൂലൈയിലേത് പോലെ ഓഗസ്റ്റിലും പ്രതിദിനം 9.48 ബാരല്‍ ആയിരുന്നുവെന്നും
സൗദി അറേബ്യയുടേത് ജൂലൈയിലെ പ്രതിദിനം 9.08 ബാരലില്‍ നിന്ന് ഓഗസ്റ്റില്‍ പ്രതിദിനം 8.98 ബാരലായി കുറഞ്ഞുവെന്നും കാണിക്കുന്നു.