സാനിറ്ററി പാഡിനകത്ത് 29 ലക്ഷം രൂപയുടെ സ്വര്‍ണം, യുവതിയെ കസ്റ്റംസ് പിടിച്ചു
കൊച്ചി : നെടുമ്പാശേരിയില്‍ സാനിറ്ററി പാഡിനകത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 29 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. ദുബായില്‍ നിന്ന് എത്തിയ തമിഴ്നാട് തിരുപ്പൂര്‍ സ്വദേശിയില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഗ്രീന്‍ചാനലിലൂടെ സ്വര്‍ണവുമായി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് യുവതി പിടിയിലായത്. സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇവരെ ദേഹപരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് സാനിറ്ററി പാഡിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.