ഗാന്ധിജിയുടെ സ്വപ്‌നങ്ങള്‍ പിന്തുടരാം; രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തി നരേന്ദ്രമോദി
ന്യൂഡല്‍ഹി: രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ 154ാം ജന്മവാര്‍ഷികത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഘര്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവര്‍ രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തി.
ലോകത്തെ സ്വാധീനിച്ച വ്യക്തിത്വമാണ് മഹാത്മാ ഗാന്ധി. ഗാന്ധിജിയുടെ സ്വ്പ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഒരുമിച്ച് പരിശ്രമിക്കാം എന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. ഇന്ത്യ എന്ന മഹത്തായ രാഷ്ട്രത്തിന്റെ ആശയവും പ്രത്യയശാസ്ത്രവും ഗാന്ധിജിയാണെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
ഐന്‍സ്റ്റീന്‍ പറഞ്ഞത് ഇന്നും പ്രസക്തം…
‘ഇങ്ങനെയൊരാള്‍ രക്തവും മാംസവുമായി ഈ ഭൂമിയില്‍ ജീവിച്ചിരുന്നു എന്ന് വരും തലമുറകള്‍ക്ക് വിശ്വസിക്കുമോയെന്ന് ഞാന്‍ സംശയിക്കുന്നു.’ആശയത്തെ അസാമാന്യമെന്നോണം ജീവിതത്തില്‍ പാലിച്ച മഹാത്മ ഗാന്ധിയെ കുറിച്ച് ഐന്‍സ്റ്റീനിന്റെ വാക്കുകളാണിത്.
അഹിംസ ധീരര്‍ക്ക് മാത്രം കഴിയുന്നതാണെന്ന് ഗാന്ധി ലോകത്തോട് വിളിച്ചു പറഞ്ഞത് വെറുതെയായിരുന്നുല്ല. സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്തെ പോലും അഹിംസയെന്ന ആയുധം കൊണ്ട് കീഴ്പ്പെടുത്തി മാതൃക സൃഷ്ടിച്ചുകൊണ്ടാണ് ഗാന്ധി അഹിംസയുടെ പ്രവാചകനായത്.
ഗാന്ധിയുടെ സമരം അമേരിക്കയിലേക്ക് മാര്‍ട്ടിന്‍ ലൂഥറും അഫ്രിക്കയിലേക്ക് നെല്‍സണ്‍ മണ്ടേലയും പറിച്ചുനട്ടപ്പോള്‍ ഒരു ജനത വര്‍ണ്ണ വെറിയുടെ അടുമത്വത്തില്‍ നിന്ന് പുറത്ത് വന്നു. ഗാന്ധി നടത്തിയ പോരാട്ടം പാര്‍ശ്വവത്കരിക്കപ്പെട്ട സകല ജനതയ്ക്കും ഊര്‍ജമാണെന്നാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമ അഭിപ്രായപ്പെട്ടതും ശ്രദ്ധേയം.
Also Read; കോടഞ്ചേരിയില്‍ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടി, കൈവിരല്‍ വേര്‍പെട്ടു, ഭര്‍ത്താവ് ഒളിവില്‍