September 7, 2024
#Career

അക്ഷയ സംരംഭകരാവാന്‍ അവസരം

തൃശൂര്‍: ജില്ലയിലെ 16 അക്ഷയ കേന്ദ്രങ്ങളിലേക്ക് സംരംഭകരെ ക്ഷണിച്ചു. സ്ഥല, സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കാന്‍ തയാറുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകന് പ്ലസ്ടു യോഗ്യതയും സാങ്കേതിക പരിജ്ഞനവും വേണം.

അപേക്ഷ ഓണ്‍ലൈനായി മാത്രം സമര്‍പ്പിക്കണം. THE DIRECTOR AKSHAYA എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 750 രൂപയുടെ ഡി.ഡി നമ്പര്‍ ഓണ്‍ലൈനില്‍ എന്‍ട്രി ചെയ്യണം. അപേക്ഷ ഒക്ടോബര്‍ മൂന്ന് മുതല്‍ 18 വൈകീട്ട് അഞ്ചുവരെ http://akshaya.kemetric.com/aes/registration എന്ന ലിങ്കില്‍ പ്രവേശിച്ച് സമര്‍പ്പിക്കാം.

ഒഴിവുള്ള അക്ഷയ കേന്ദ്രങ്ങള്‍: വെങ്ങിണിശ്ശേരി (പാറളം പഞ്ചായത്ത്), നൂര്‍ലിഫ് ഇസ്ലാം, സൗത്ത് പാലയൂര്‍ (ചാവക്കാട് നഗരസഭ), ശിവ ടെമ്പിള്‍ (കൊടുങ്ങല്ലൂര്‍ നഗരസഭ), ആനക്കല്‍ ജങ്ഷന്‍ (കുന്നംകുളം നഗരസഭ), മുരിങ്ങൂര്‍ (മേലൂര്‍ പഞ്ചായത്ത്), തയ്യൂര്‍ ഹൈസ്‌കൂള്‍ (വേലൂര്‍ പഞ്ചായത്ത്), തൊയക്കാവ് (വെങ്കിടങ് പഞ്ചായത്ത്), വാളൂര്‍ എന്‍.എസ്.എച്ച്.എസ് സ്‌കൂള്‍ (കാടുകുറ്റി പഞ്ചായത്ത്), പുന്നക്ക ബസാര്‍ (മതിലകം പഞ്ചായത്ത്), പടിയം റാണിമുല (അന്തിക്കാട് പഞ്ചായത്ത്), അബീട്ടി (തെക്കുംകര പഞ്ചായത്ത്), മാള വലിയപറമ്പ് നെയ്തക്കുടി (മാള പഞ്ചായത്ത്), പനമുക്ക് സെന്റര്‍ (തൃശൂര്‍ കോര്‍പറേഷന്‍), ആശാന്‍പടി സെന്റര്‍ (അവണൂര്‍ പഞ്ചാ യത്ത്), ചിറക്കല്‍ പള്ളി (എടത്തിരുത്തി പഞ്ചായത്ത്). http://www.akshaya.kerala.gov.in ഫോണ്‍: 0487 2386809.

Also Read; സന്തോഷ് ട്രോഫിക്കുള്ള കേരള ടീമില്‍ ഇവരൊക്ക…

Leave a comment

Your email address will not be published. Required fields are marked *