September 7, 2024
#Politics #Top Four

ആ പി വി പിണറായി തന്നെയെന്ന് തെളിയിക്കും; മാത്യു കുഴല്‍ നാടന്‍

തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനുമെതിരെ കേസെടുക്കണെമന്നാവശ്യപ്പെട്ട് വിജിലന്‍സിന് പരാതി നല്‍കി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. സംഭവത്തില്‍ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ അഴിമതി നിരോധന നിയമപ്രകാരം ഇരുവര്‍ക്കുമെതിരെ കേസെടുക്കണമെന്ന് മാത്യു കുഴല്‍നാടന്‍ തന്റെ പരാതിയില്‍ പറയുന്നു. തെളിവുകളും രേഖകളുമെല്ലാം വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും കുഴല്‍ നാടന്‍ പറഞ്ഞു.

പ്രഥമ ദൃഷ്ട്യാ തെളിവുള്ള വിഷയമാണ് ഇത്. എന്നാല്‍ ഇതുവരെ സംശയധൂരീകരണത്തിന് പറ്റുന്ന മറുപടി മുഖ്യമന്ത്രിയുടേയും വീണയുടേയും ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും മാത്യു കുഴല്‍നാടന്‍ മാധ്യമങ്ങളോട് പറഞ്ഞു. പി വി താനല്ലെന്ന് പറഞ്ഞു മുഖ്യമന്ത്രി ഒളിച്ചോടിയതല്ലാതെ തെളിയിക്കാന്‍ സാധിച്ചിട്ടില്ല. പി വി അദ്ദേഹമാണെന്ന് ഞങ്ങള്‍ തെളിയിക്കും. വിഷയത്തില്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ആവശ്യമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
‘കഴിഞ്ഞ ഏതാനും നാളുകളായി കേരളം ചര്‍ച്ച ചെയ്ത മാസപ്പടിയുമായി ബന്ധപ്പെട്ട വലിയൊരു അഴിമതി സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നിയമസഭയിലടക്കം പൊതുസമൂഹത്തിന് മുന്നിലുമൊക്കെ പലതവണ വിഷയം ഉന്നയിച്ച പശ്ചാത്തലത്തില്‍ എല്ലാവരും ചോദിച്ചിരുന്നു ഈ വിഷയം ഇവിടെ തീരുമോയെന്ന്. ഇതില്‍ നിന്ന് പിന്നോട്ട് പോകരുതെന്നും ശക്തമായി മുന്നോട്ട് കൊണ്ടുപോകണമെന്നും പല കോണുകളില്‍ നിന്നും ആവശ്യങ്ങള്‍ വന്നിരുന്നു. അന്ന് പറഞ്ഞ വാക്കുണ്ട്, കേവലം പുകമറ സൃഷ്ടിക്കുന്നതിനോ, ആരോപണിന് വേണ്ടിയോ മാധ്യമ ശ്രദ്ധ കിട്ടുന്നതിനോ വേണ്ടി ഏറ്റെടുത്തതല്ല. പ്രഥമ ദൃശ്ടിയാലുള്ള തെളിവുകള്‍ നിലവില്‍ ഉള്ളതുകൊണ്ടാണ് വിഷയം പൊതുസമൂഹത്തില്‍ ആധികാരികമായി ഉയര്‍ത്തിയതും ചോദ്യങ്ങള്‍ ഉന്നയിച്ചതും.

Also Read; ഡി എം കെ എം പിയുടെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ്

ഇതുവരെ ചോദിച്ച ചോദ്യങ്ങള്‍ക്കോ തനിക്കോ പൊതുസമൂഹത്തിനോ സംശയം ധൂരികരിക്കാന്‍ കഴിയുന്ന രീതിയിലുള്ള ഒരു മറുപടിയും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നോ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നോ ഉണ്ടായിരുന്നില്ല. ഈ പശ്ചാത്തലത്തില്‍ ഏറ്റവും ഒടുവില്‍ പി വി എന്ന പരാമര്‍ശം താനല്ല എന്നു പറഞ്ഞ് ഒളിച്ചോടുന്ന നിലയിലെത്തിയപ്പോള്‍ ഇനി ഇതിന്റെ രണ്ടാംഘട്ടം ആരംഭിക്കുകയാണ്. അത് നിയമ പോരാട്ടമാണ്. അതിന്റെ ഭാഗമായി വിഷയത്തില്‍ ഔദ്യോഗികമായ പരാതിയും രേഖകളും വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്. വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യമുണ്ട്. പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ തനിക്കുണ്ട്’, മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

 

Leave a comment

Your email address will not be published. Required fields are marked *