ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക്
തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിക്ക്. ശ്രീകുമാരന്‍ തമ്പിയുടെ ‘ജീവിതം ഒരു പെന്‍ഡുലം’ എന്ന ആത്മകഥയാണ് അവാര്‍ഡിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. വയലാര്‍ രാമവര്‍മയുടെ ചരമവാര്‍ഷിക ദിനമായ ഒക്ടോബര്‍ 27നാണ് 47-ാമത് വയലാര്‍ അവാര്‍ഡ് സമ്മാനിക്കുക.
മൂവായിരത്തിലധികം ഗാനങ്ങള്‍ ശ്രീകുമാരന്‍ തമ്പി രചിച്ചിട്ടുണ്ട്. ആയിരക്കണക്കിന് സിനിമകള്‍ക്ക് ഗാനങ്ങളും 85 സിനിമകള്‍ക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്. പ്രേം നസീര്‍ എന്ന പ്രേമഗാനം എന്ന കൃതിയുടെ രചയിതാവാണ്. തിരക്കഥാകൃത്ത്, ചലച്ചിത്ര നിര്‍മാതാവ്, സംവിധായകന്‍, സംഗീതജ്ഞന്‍ എന്നീ നിലകളിലും ഇദ്ദേഹം പ്രശസ്തനാണ്.
ഏറ്റവും മികച്ച സംവിധായകനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ്, മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാനപുരസ്‌കാരം, പ്രേംനസീര്‍ പുരസ്‌കാരം, ആശാന്‍ പുരസ്‌കാരം, ഓടക്കുഴല്‍ പുരസ്‌കാരം, മയില്‍പ്പീലി പുരസ്‌കാരം, കേരളസംഗീതനാടക അക്കാദമി പുരസ്‌കാരം, മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്രസംഭാവനകളെ മാനിച്ച് ജെ.സി. ഡാനിയല്‍ പുരസ്‌കാരം എന്നിവ ശ്രീകുമാരന്‍ തമ്പിയ്ക്ക് ലഭിച്ചിട്ടുണ്ട്.
Also Read; കൗമാര കായിക മാമാങ്കത്തിനൊരുങ്ങി കുന്നംകുളം സിന്തറ്റിക് ട്രാക്ക്





Malayalam 



































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































