September 7, 2024
#Top Four

അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തില്‍ 2053 മരണം; വ്യാപക നാശനഷ്ടം

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തില്‍ 2053 പേര്‍ മരിച്ചതായും 9240 പേര്‍ക്ക് പരിക്കേറ്റതായും താലിബാന്‍ വക്താവിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ അഫ്ഗാനിസ്ഥാന്‍ നേരിടേണ്ടിവന്ന ഏറ്റവും വലിയ ദുരന്തമാണിത്. റിക്ടര്‍ സ്‌കെയില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ വ്യാപക നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. പടിഞ്ഞാറന്‍ അഫ്ഗാനിലാണ് ഭൂകമ്പം വന്‍ നാശം വിതച്ചിരിക്കുന്നത്.

Also Read; ഗംഭീര ഓഫറുകള്‍, ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ആരംഭിച്ചു

ഭൂകമ്പത്തില്‍ ആറ് ഗ്രാമങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. നിരവധി കെട്ടിടങ്ങളും അറുന്നൂറോളം വീടുകളും പൂര്‍ണ്ണമായും തകര്‍ന്നു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ശനിയാഴ്ച, ആറരയോടെയാണ് പ്രവിശ്യാതലസ്ഥാനമായ ഹേറത്തിന്റെ വടക്കുപടിഞ്ഞാറ് 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. അതിന് പിന്നാലെ എട്ട് തുടര്‍ചലനങ്ങളുമുണ്ടായി.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ

Leave a comment

Your email address will not be published. Required fields are marked *