• India
#Politics #Top Four

നിയമന കോഴ വിവാദത്തിൽ അന്വേഷണം പൂർത്തിയാകട്ടെ: കാര്യമായി മറുപടി പറയാനുണ്ടെന്ന് ആരോഗ്യമന്ത്രി

നിയമനക്കോഴ ആരോപണത്തിൽ അന്വേഷണം നടക്കട്ടെയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. തനിക്കെതിരെ ആരോപണം ഉന്നയിച്ചവർ ഇപ്പോൾ പറയട്ടെ. ആരോപണത്തിൽ വിശദമായി പറയാനുണ്ട്. വൈകാതെ എല്ലാം തുറന്ന് പറയുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. നിയമനത്തട്ടിപ്പ് കേസിൽ പറഞ്ഞതെല്ലാം നുണയെന്ന് പരാതിക്കാരൻ ഹരിദാസന്റെ മൊഴി പുറത്തുവന്നതോടെയാണ് ആരോ​ഗ്യമന്ത്രിയുടെ പ്രതികരണം.

Also Read; 128 വര്‍ഷങ്ങള്‍ക്ക് ശേഷം, 2028 ലെ ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് തിരിച്ചുവരുന്നു

കോഴ വാങ്ങിയത് തന്റെ ബന്ധു ആണെന്ന് പറഞ്ഞവർ വരെ ഇവിടെയുണ്ട്. വിഷയത്തിൽ ചിലത് തുറന്ന് പറയാനുണ്ട്. രണ്ടു ദിവസം കാത്തിരിക്കൂ. സർക്കാരിനെതിരെ നടക്കുന്ന പ്രവർത്തനത്തിന്റെ ഉദാഹരണമാണ് ഇതെന്നും മന്ത്രി വീണാജോർജ് പറഞ്ഞു. സർക്കാരിന് ഒരു പ്രവർത്തന രീതിയുണ്ട്. അത് അഴിമതി വിരുദ്ധമാണ്. സർക്കാരിനെതിരെ കള്ളക്കഥകൾ മെനയുന്നവരുണ്ട്. അതിൻറെ ഭാഗമാണ് ഇതുമെന്നും വീണ ജോർജ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഹരിദാസൻ എല്ലാം കള്ളമാണെന്ന് മൊഴി നൽകിയത്. പ്രതി അഖിൽ സജീവന്റെ പേര് പറഞ്ഞത് ബാസിത് ഉൾപ്പെടെയുള്ളവർ പറഞ്ഞിട്ടാണ്. ആരോഗ്യമന്ത്രിയുടെ പിഎക്ക് പണം നൽകിയിട്ടില്ല. സെക്രട്ടേറിയറ്റ് പരിസരത്ത് വെച്ച്‌ ആർക്കും പണം നൽകിയിട്ടില്ലെന്നും ഹരിദാസൻ ഇന്നലെ പൊലീസിനോട് പറഞ്ഞിരുന്നു. അതേസമയം, ഹരിദാസിനെ പൊലീസ് ഇന്നും ചോദ്യം ചെയ്യും. മന്ത്രിയുടെ ഓഫീസിന് നേരെ ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നാണ് പൊലീസിൻറെ സംശയം. ഇതേക്കുറിച്ചറിയാനാകും വിശദമായ ചോദ്യം ചെയ്യൽ. ഹരിദാസനെ തൽക്കാലം പ്രതി ചേർക്കാതെ രഹസ്യമൊഴി രേഖപ്പെടുത്തി ഗൂഢാലോചന അന്വേഷിക്കാനാണ് നീക്കം.

Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Leave a comment

Your email address will not be published. Required fields are marked *