January 22, 2025
#Sports

ഇന്ത്യ-അഫ്ഗാന്‍ ലോകകപ്പ് മത്സരത്തിനിടെ ആരാധകര്‍ തമ്മില്‍ പൊരിഞ്ഞ തല്ല്

ഡല്‍ഹി: ബുധനാഴ്ച നടന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങളിലൊന്നില്‍ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഉജ്ജ്വല വിജയം നേടിയിരുന്നു. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ എട്ട് വിക്കറ്റിന് വിജയിച്ചു. മത്സരത്തിന് പിന്നാലെ സ്റ്റേഡിയത്തില്‍ നിന്നുള്ള മറ്റൊരു വീഡിയോ ആണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

Join with metro post: സ്‌പോര്‍ട്‌സ് വാര്‍ത്തകളറിയാന്‍ SPORTS ONLY ഗ്രൂപ്പില്‍ അംഗമാകൂ

ഡല്‍ഹി അരുണ്‍ ജെയ്റ്റിലി സ്റ്റേഡിയത്തില്‍ ഏകദിന ലോകകപ്പ് ക്രിക്കറ്റിനിടെ നടന്ന ആരാധകരുടെ പൊരിഞ്ഞ തല്ല് ഇപ്പോള്‍ വൈറലാണ്. ആരാധകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ കാരണം വ്യക്തമല്ലെങ്കിലും വാക്കേറ്റത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.

വാക്കുതര്‍ക്കത്തിനിടെ ഒരു ആരാധകനെ മര്‍ദിക്കുന്നത് വീഡിയോയില്‍ കാണാം. അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലെ ആരാധക ഏറ്റുമുട്ടലിന്റെ വീഡിയോ ക്രിക്അഡിക്റ്റര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

ആരാധകരുടെ പൊരിഞ്ഞ തല്ല് വീഡിയോ കാണാം

 

Leave a comment

Your email address will not be published. Required fields are marked *