കോൺഗ്രസിന്റെ ‘വാർ റൂം’ വസതി ഒഴിയാൻ കേന്ദ്രനിർദേശം
ഡൽഹി: കോൺഗ്രസിന്റെ ‘വാർ റൂം’ വസതി ഒഴിയാൻ കേന്ദ്രനിർദേശം. അടുത്ത അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ എല്ലാ സ്‌ക്രീനിംഗ് കമ്മിറ്റി യോഗങ്ങളും ഇവിടെയാണ് നടന്നിരുന്നത്. 2011 മുതൽ കോൺഗ്രസ് പാർട്ടിയുടെ സോഷ്യൽ മീഡിയ വിഭാഗവും ഇവിടെ നിന്നാണ് പ്രവർത്തിക്കുന്നത്.
പശ്ചിമ ബംഗാളിൽ നിന്നുള്ള രാജ്യസഭാ എം.പിയായ പ്രദീപ് ഭട്ടാചാര്യയ്‌ക്ക് അനുവദിച്ച വസതിയാണ് കോൺഗ്രസ് ‘വാർ റൂം’ ആയി ഉപയോഗിച്ചിരുന്നത്. ഓഗസ്റ്റ് 18 ന് പ്രദീപ് ഭട്ടാചാര്യയുടെ കാലാവധി അവസാനിച്ചിരുന്നു. ഡൽഹിയിലെ ഗുരുദ്വാര രകാബ് ഗഞ്ച്
(ജിആർജെ) റോഡിലായിരുന്നു വസതി. താമസക്കാരനായിരുന്ന എം.പിയുടെ കാലാവധി കഴിഞ്ഞതോടെയാണ് കോൺഗ്രസിന്റെ ‘വാർ റൂം’ പ്രവർത്തിക്കുന്ന വസതി ഒഴിയാൻ കേന്ദ്രം നോട്ടീസ് അയച്ചത്.
Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
തന്റെ വസതിയുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഭട്ടാചാര്യ രാജ്യസഭാ ഹൗസിംഗ് കമ്മിറ്റിക്ക് കത്തെഴുതിയെങ്കിലും മറുപടി ലഭിച്ചിട്ടില്ല. കാലാവധി നീട്ടി നൽകുന്നത് സംബന്ധിച്ച് രാജ്യസഭയുടെ ഹൗസിംഗ് കമ്മിറ്റിയിൽ നിന്ന് തനിക്ക് മറുപടിയൊന്നും ലഭിച്ചില്ലെന്നും എത്രയും വേഗം വസതി ഒഴിയാനാണ് ആവശ്യപ്പെട്ടതെന്നുമാണ് ഭട്ടാചാര്യ വ്യക്തമാക്കുന്നത്. ഭട്ടാചാര്യക്ക് മുമ്പ് നടി രേഖയ്ക്കായിരുന്നു ഈ വസതി അനുവദിച്ചിരുന്നത്.
Also Read; ഇന്ത്യ-അഫ്ഗാന്‍ ലോകകപ്പ് മത്സരത്തിനിടെ ആരാധകര്‍ തമ്മില്‍ പൊരിഞ്ഞ തല്ല്