ഇസ്രയേല്‍-ഹമാസ് യുദ്ധം: കൊല്ലപ്പെട്ടവരുടെ എണ്ണം 3000 കവിഞ്ഞു
റഫ: ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 3000 കവിഞ്ഞതായി റിപ്പോര്‍ട്ട്. തെക്കന്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷം സ്ത്രീകളും കുട്ടികളുമെന്ന് ഹമാസ് ആരോപിച്ചിട്ടുണ്ട്. 15 ആരോഗ്യ പ്രവര്‍ത്തകര്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി പലസ്തീനിയന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഗാസയില്‍ മാത്രം ഇതിനകം 1799 പേര്‍ കൊല്ലപ്പെടുകയും 6388 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Also Read; ഓപ്പറേഷൻ അജയ്: ഇസ്രയേലിൽ നിന്നുള്ള രണ്ടാം വിമാനവും എത്തി
അതേസമയം ഗാസയില്‍ ബന്ദികളെ താമസിപ്പിച്ചിരിക്കുന്ന കേന്ദ്രങ്ങളെക്കുറിച്ച് സൂചന ലഭിച്ചതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഗാസയില്‍ കടന്നുകയറി റെയ്ഡുകള്‍ നടത്തിയതായും ഈ റെയ്ഡുകള്‍ ഹമാസ് സംഘങ്ങളെ കണ്ടെത്താനും ആയുധങ്ങള്‍ പിടിച്ചെടുക്കാനുമാണെന്നും ഇസ്രയേല്‍ അവകാശപ്പെട്ടു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ 46 പേര്‍ കൊല്ലപ്പെടുകയും 700 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇസ്രയേല്‍ ഭാഗത്ത് 1300 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ 3400 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിന് പുറമെ 4.23 ലക്ഷം ജനങ്ങള്‍ വീടും പരിസരവും ഉപേക്ഷിച്ച് പലായനം ചെയ്തു. ഗാസയിലെ ആകെയുള്ള 2.3 മില്യണ്‍ ജനങ്ങളില്‍ 47% കുട്ടികളാണ്. യുദ്ധക്കെടുതികള്‍ രൂക്ഷമായതോടെ 1.7 മില്യണ്‍ ജനങ്ങള്‍ അഭയാര്‍ത്ഥി ക്യാമ്പിലാണ്.
ഇതിനിടെ ഇസ്രയേല്‍ കരയുദ്ധത്തിന് മുതിര്‍ന്നാല്‍ ഇതുവരെ കാണാത്ത തിരിച്ചടിയാകും ഉണ്ടാകുകയെന്ന് ഹമാസ് മുന്നറിയിപ്പ് നൽകി. കരയുദ്ധത്തിനുള്ള സൂചന നല്‍കി വടക്കന്‍ ഗാസയിലെ 11 ലക്ഷത്തോളം ജനങ്ങളോട് 24 മണിക്കൂറിനകം ഒഴിഞ്ഞു പോകാന്‍ ഇസ്രയേല്‍ സൈന്യം ആവശ്യപ്പെട്ടിരുന്നു.
Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക