ഇസ്രയേലിൽ നിന്നെത്തിയ മലയാളികളുടെ ആദ്യസംഘം കൊച്ചിയിലെത്തി
ഇസ്രയേലിൽ നിന്ന് രാജ്യത്ത് എത്തിയ ആദ്യസംഘത്തില്‍ മലയാളി വിദ്യാർഥികൾ ഉൾപ്പടെയുള്ളവർ കൊച്ചിയിലെത്തി. ഡൽഹിയിലെത്തിയ ആദ്യസംഘത്തിൽ ഏഴ് മലയാളികളാണ് ഉള്ളത്. മാധ്യമങ്ങളിൽ കാണുന്നപോലെ അത്ര വലിയ പരിഭ്രാന്തി ഇസ്രയേലിൽ ഇല്ലെന്ന് കൊച്ചിയിലെത്തിയവർ മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട്, കണ്ണൂർ ജില്ലയിൽ നിന്നുള്ള രണ്ട് പേരും മലപ്പുറം, കൊല്ലം, തിരുവനന്തപുരം സ്വദേശികളുമാണ് നാട്ടിലെത്തിയത്.
Also Read; സെല്‍ഫ് ഹീലിങ് ഡിസ്പ്ലേവരുന്നു സ്‌ക്രാച്ച് വീണാലും ഇനി പ്രശ്‌നമില്ല സ്വയം പരിഹരിക്കും
അവിടെ എല്ലാവരും സുരക്ഷിതരാണ്. എല്ലാം സാധാരണപോലെയാണ്. അവിടെത്തന്നെ തുടരാനായിരുന്നു ആഗ്രഹിച്ചത്. ഗാസ ഇസ്രയേൽ അതിർത്തിയിലാണ് സംഘർഷം. വീട്ടുകാരുടെ നിർബന്ധത്തെ തുടർന്നാണ് മടങ്ങിയതെന്നും ഇസ്രായേലിൽ നിന്നെത്തിയ വിദ്യാർത്ഥി നിള മാധ്യമങ്ങളോട് പറഞ്ഞു. അവിടുത്തെ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥികളെല്ലാം സേഫ് ആണെന്ന് മലപ്പുറം സ്വദേശി ശിശിര പറഞ്ഞു. ഞങ്ങൾ താമസിച്ചിരുന്നത് സൗത്ത് മേഖലയിലായിരുന്നു. അവിടെയാണ് ആദ്യം റോക്കറ്റ് ആക്രമണം ഉണ്ടായത്.
തുടർന്ന് നാല് മണിക്കൂർ നേരം വലിയ പ്രശ്‌നമായിരുന്നു. ആ ദിവസം ഞങ്ങൾ ഷെൽട്ടറിലായിരുന്നു. പിറ്റേ ദിവസംമുതൽ കാര്യങ്ങൾ സാധാരണപോലെയായി. യൂണിവേഴ്‌സിറ്റി പ്രവർത്തനം ആരംഭിച്ചു. അതിന്റെ ഇടയിൽ ഒന്നോ രണ്ടോ മിസൈൽ വരും. അത് അവിടെ സാധാരണ സംഭവമാണെന്നും ശിശിര പറഞ്ഞു.
Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക