September 7, 2024
#Top News #Trending

28-ാമത് ഐഎഫ്എഫ്കെ; മത്സര വിഭാഗത്തിലേക്ക് രണ്ട് മലയാള ചിത്രങ്ങൾ

തിരുവനന്തപുരം: 28-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ മത്സര വിഭാഗത്തിലേക്കുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്തു. മലയാളത്തില്‍ നിന്ന് രണ്ട് ചിത്രങ്ങളാണ് മത്സര വിഭാഗത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഡോൺ പാലത്തറ സംവിധാനം ചെയ്ത ‘ഫാമിലി’, നവാഗത സംവിധായകനായ ഫാസിൽ റസാഖിന്റെ ‘തടവ്’ എന്നീ സിനിമകളാണ് മത്സരവിഭാഗത്തിലെ മലയാള സിനിമകള്‍.

‘മലയാള സിനിമ ഇന്ന് ‘ എന്ന വിഭാഗത്തിലേക്ക് എട്ട് നവാഗത സംവിധായകരുടേതും രണ്ട് വനിത സംവിധാകരുടെയും ഉൾപ്പെടെ 12 ചിത്രങ്ങളും തിരഞ്ഞെടുത്തു.

Also Read;വാറണ്ട് നടപ്പാക്കാനെത്തിയ വനിതാ എസ്ഐയുടെ മുടികുത്തിന് പിടിച്ച് കറക്കി പ്രതി

നവാഗത സംവിധായകരായ ആനന്ദ് ഏകർഷിയുടെ ‘ആട്ടം’, ശാലിനി ഉഷാദേവിയുടെ ‘എന്നെന്നും’, കെ റിനോഷുന്റെ ‘ഫൈവ് ഫസ്റ്റ് ഡേറ്റ്സ്’, വി ശരത്കുമാറിന്റെ ‘നീലമുടി’, ഗഗൻദേവിന്റെ ‘ആപ്പിൾ ചെടികൾ’, ശ്രുതി ശരണ്യം സംവിധാനം ചെയ്ത ’32 മുതൽ 44 വരെ’ , വിഘ്നേഷ് പി ശശിധരന്റെ ‘ഷെഹർ സാദേ’, സുനിൽ കുടമാളൂറിന്റെ ‘വലസൈ പറവകൾ’ എന്നിവയും പ്രശാന്ത് വിജയ് സംവിധാനം ചെയ്ത ‘ദായം’, സതീഷാ ബാബുസേനൻ, സന്തോഷ് ബാബു സേനൻ എന്നിവർ ചേർന്നൊരുക്കിയ ‘ആനന്ദ് മോണോലിസ മരണവും കാത്ത്’, രഞ്ജൻ പ്രമോദിന്റെ ‘ഒ ബേബി’, ജിയോ ബേബിയുടെ ‘കാതൽ, ദ കോർ’ എന്നീ ചിത്രങ്ങളും ‌‌‌‌തിരഞ്ഞെടുത്തിട്ടുണ്ട്.

Join with metro post:മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

 

Leave a comment

Your email address will not be published. Required fields are marked *