January 22, 2025
#Top News

സോളാർ ഗൂഢാലോചന: ​ഗണേഷ് കുമാറിന് താത്ക്കാലിക ആശ്വാസം

കൊല്ലം: സോളാർ കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ കൊട്ടാരക്കര കോടതിയിലെ തുടർ നടപടികൾക്കുള്ള സ്റ്റേ ഹൈക്കോടതി നീക്കി. കേസിൽ ഗണേഷ് കുമാർ ഉടൻ നേരിട്ട് കോടതിയിൽ ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പത്ത് ദിവസം വരെ നേരിട്ട് ഹാജരാകേണ്ടെന്നാണ് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്.

കേസിൽ ഗണേഷ് കുമാർ നേരിട്ടു ഹാജരാകണമെന്ന് കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം പരാതിക്കാരിക്കും കോടതി സമൻസ് അയച്ചിരുന്നു. കൊട്ടാരക്കര കോടതിയുടെ ഈ ഉത്തരവിനെതിരെയാണ് ഗണേഷ് കുമാർ ഹൈക്കോടതിയെ സമീപിച്ച്‌ സ്റ്റേ വാങ്ങിയത്.

Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

സോളാർ ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന കെ ബി ഗണേഷ് കുമാറിന്റെ ഹർജി വിധി പറയാനായി ഹൈക്കോടതി മാറ്റി. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുടുക്കാനായി വ്യാജരേഖ ചമയ്ക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. പരാതിക്കാരിയുടെ കത്ത് വ്യാജമല്ലെന്ന് ഗണേഷ് കുമാർ ആവർത്തിച്ചു.കത്ത് എഴുതിയതും ഒപ്പിട്ടതും കോടതിയിൽ ഹാജരാക്കിയതും പരാതിക്കാരിയാണ്. ഇത് എങ്ങനെയാണ് വ്യാജമെന്ന് പറയാനാകുക. ഇതിൽ കൂട്ടിച്ചേർക്കലുകൾ നടത്തി എന്ന വാദം നിലനിൽക്കില്ലെന്നും ഗണേഷ് കുമാർ വാദിച്ചു.

Also Read; കുവൈറ്റില്‍ 107 അനധികൃത പ്രവാസികള്‍ കൂടി അറസ്റ്റില്‍

 

Leave a comment

Your email address will not be published. Required fields are marked *