കര്‍ണാടക ജെഡിഎസില്‍ പൊട്ടിത്തെറി; സംസ്ഥാന അധ്യക്ഷന്‍ സി എം ഇബ്രാഹിമിനെ പുറത്താക്കി, കുമാരസ്വാമി പുതിയ അധ്യക്ഷന്‍

ബെംഗളുരു: എന്‍ ഡി എ സഖ്യത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ കര്‍ണാടക ജെ ഡി എസില്‍ വന്‍ ട്വിസ്റ്റ്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സി എം ഇബ്രാഹിമിനെ സ്ഥാനത്ത നിന്ന് പുറത്താക്കി. എച്ച് ഡി കുമാരസ്വാമിയാണ് പാര്‍ട്ടിയുടെ പുതിയ അധ്യക്ഷന്‍. ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
എന്‍ ഡി എയില്‍ ജെ ഡി എസ് ചേരില്ലെന്നു സി എം ഇബ്രാഹിം പ്രഖ്യാപിച്ചിരുന്നു. ദേശീയ അധ്യക്ഷന്റെ തീരുമാനത്തിന് വിരുദ്ധമായിട്ടായിരുന്നു ഈ പരസ്യപ്രഖ്യാപനം. ഇതിന് പിന്നാലെയാണ് പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറിയുണ്ടായത്.