സംസ്ഥാനത്തെ സൈബര്‍ കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ധന
തിരുവനന്തപുരം: സംസ്ഥാനത്തെ സൈബര്‍ കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ധന. 2016 മുതല്‍ 2023 വരെയുള്ള കണക്ക് അനുസരിച്ച് കേസുകളുടെ എണ്ണത്തില്‍ വലിയ രീതിയിലുള്ള വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്.
ഓണ്‍ലൈന്‍ ജോബ്, ബാങ്ക് അക്കൗണ്ട് കൈവശപ്പെടുത്തിയുള്ള തട്ടിപ്പ് എന്നിവയാണ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വിദ്യാസമ്പന്നരായ യുവതീ യുവാക്കളാണ് ഏറ്റവും കൂടുതല്‍ തട്ടിപ്പിന് ഇരയാകുന്നത് എന്നതാണ് പ്രധാനകാര്യം. കൂടാതെ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മരണ നിരക്കും ഈ വര്‍ഷം കൂടുതലാണ്. ഏറ്റവും കൂടുതല്‍ തട്ടിപ്പിനിരയാവുന്നത് അംഗീകാരമില്ലാത്ത ലോണ്‍ ആപ്പ് കേസുകളാണ്. ലോണ്‍ ആപ്പുകളെ കൂടാതെ കെ.എസ്.ഇ.ബിയുടെ പേരില്‍, ഒയലെക്‌സിന്റ പേരില്‍ എല്ലാം തട്ടിപ്പുകള്‍ പെരുകുകയാണ്. ഇത്തരം ചതികളില്‍ പെട്ടാല്‍ ഉടന്‍ തന്നെ സൈബര്‍ സെല്ലുമായി ബന്ധപ്പെട്ടാല്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കും.
Join with metro post : വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ
2016ല്‍ 283 സൈബര്‍ കുറ്റകൃത്യങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 2017 ല്‍ അത് 320 ഉം 2018 ല്‍ 340 ഉം ആയി ഉയര്‍ന്നു. എന്നാല്‍ 2019ല്‍ സൈബര്‍ കുറ്റകൃത്യങ്ങളില്‍ നേരിയ കുറവ് രേഖപ്പെടുത്തി 307 ആയി. പിന്നീട് കേസുകളില്‍ ക്രമാതീതമായ വര്‍ധനവാണ് ഉണ്ടായത്. 2020 ല്‍ 426 കേസുകളും 2021ല്‍ 626 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 2022ല്‍ 815 കേസുകളും 2023 ഓഗസറ്റ് മാസം വരെയുള്ള കണക്ക് പ്രകാരം 960 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.
Also Read; ദുബായില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം: ചികിത്സയിലായിരുന്ന മലയാളി മരിച്ചു