തിരൂരില്‍ ഒരാളെ വെട്ടിക്കൊന്നു, ലഹരിസംഘങ്ങളുടെ ഏറ്റുമുട്ടലെന്ന് സൂചന
തിരൂര്‍: പുറത്തൂര്‍ പടിഞ്ഞാറേക്കരയില്‍ ഒരാളെ വെട്ടിക്കൊന്നു. പരിക്കേറ്റ രണ്ട് പേര്‍ ആശുപത്രിയില്‍. പടിഞ്ഞാറെക്കര സ്വദേശി കൊമ്പന്‍ തറയില്‍ സ്വാലിഹാണ് വെട്ടേറ്റ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. ലഹരി മാഫിയ സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവ സ്ഥലത്ത് നേരത്തെയും ലഹരി സംഘങ്ങള്‍ ഏറ്റുമുട്ടിയിരുന്നു. പകയോടെയുള്ള പെരുമാറ്റം ഭയന്ന് നാട്ടുകാര്‍ ലഹരിക്കടത്ത് സംഘങ്ങളുടെ തര്‍ക്കം ശ്രദ്ധിക്കാറില്ല.
Also Read; ഓസ്ട്രിയയിലേക്കും ജര്‍മ്മനിയിലേക്കും നഴ്സുമാര്‍ക്ക് മികച്ച അവസരങ്ങള്‍
പോലീസിന് ഇത് സംബന്ധിച്ച സൂചനകള്‍ നേരത്തെ നല്‍കിയിരുന്നു. എന്നാല്‍, ഇതൊന്നും വകവെക്കാതെയാണ് ലഹരി സംഘങ്ങള്‍ നടക്കുന്നത്. ഒരാള്‍ കൊല്ലപ്പെട്ടതോടെ പോലീസിന്റെ ഭാഗത്ത് നിന്ന് കൂടുതല്‍ കര്‍ക്കശമായ നടപടികളും ഇടപെടലുകളുമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ





Malayalam 


















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































