January 21, 2025
#Top Four

രാജസ്ഥാനില്‍ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

ജയ്പൂര്‍: രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. 33 സ്ഥാനാര്‍ത്ഥികളെയാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് സദര്‍പുരയില്‍ നിന്ന് മത്സരിക്കും. സച്ചിന്‍ പൈലറ്റ് ടോങ്കില്‍ നിന്ന് ജനവിധി തേടും.

മുതിര്‍ന്ന നേതാവ് സിപി ജോഷിയും പട്ടികയില്‍ ഇടംപിടിച്ചു. നത്വാരയില്‍ നിന്നാണ് സിപി ജോഷി മത്സരിക്കുന്നത്. ദിവ്യ മദേര്‍ന, പിസിസി അധ്യക്ഷന്‍ ഗോവിന്ദ് സിങ്ങ് ദൊതാസാര, കൃഷ്ണ പൂനിയ തുടങ്ങിയ നേതാക്കള്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

Also Read; രാജസ്ഥാന്‍ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക ബിജെപി പുറത്തിറക്കി; വസുന്ധര രാജെ ജാലപട്ടനില്‍ മത്സരിക്കും

അതേസമയം, മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയ്ക്ക് ബിജെപി സീറ്റ് നല്‍കി. ഝലരപാടന്‍ നിയോജക മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനാണ് വസുന്ധരയ്ക്ക് ബിജെപി സീറ്റ് നല്‍കിയത്. ഇതടക്കം 83 നിയോജക മണ്ഡലങ്ങളിലെ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടികയാണ് ബിജെപി പുറത്തുവിട്ടത്.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ

Leave a comment

Your email address will not be published. Required fields are marked *