ഓസ്ട്രിയയിലേക്കും ജര്‍മ്മനിയിലേക്കും നഴ്സുമാര്‍ക്ക് മികച്ച അവസരങ്ങള്‍
ഓസ്ട്രിയയിലേക്കും ജര്‍മ്മനിയിലേക്കും നഴ്സുമാര്‍ക്ക് മികച്ച അവസരങ്ങള്‍. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേനയാണ് സൗജന്യമായി അവസരം ഒരുങ്ങുന്നത്.
ഓസ്ട്രിയയിലേക്ക് 50 നഴ്സുമാര്‍ക്കുള്ള ഒഴിവുകളാണ് ഉള്ളത്. നഴ്‌സിങ്ങില്‍ ബിരുദം നേടിയ 30 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. ജര്‍മ്മനിയിലേക്ക് 500 നഴ്‌സുമാരുടെ ഒഴിവുകളാണ് ഉള്ളത്. നഴ്‌സിങ്ങില്‍ ഡിപ്ലോമയോ ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്. പ്രതിമാസം 2600 യൂറോ മുതല്‍ 4000 യൂറോ വരെയാണ് ശമ്പളം. അതായത് ഇന്ത്യന്‍ രൂപ 228,641 മുതല്‍ 351,772 വരെ. വിസയും വിമാന ടിക്കറ്റും സൗജന്യമായിരിക്കും.
Also Read; ക്ഷേത്രങ്ങളില്‍ ആര്‍ എസ് എസ് ശാഖാ വിലക്ക് നടപ്പിലാക്കണം; സര്‍ക്കുലര്‍ ഇറക്കി ദേവസ്വം ബോര്‍ഡ്
അപേക്ഷയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൗജന്യമായി ജര്‍മ്മന്‍ ഭാഷ A1 മുതല്‍ B2 വരെ പരിശീലനം നല്‍കും. കൂടാതെ B1/B2 പരിശീലന കാലത്ത് പ്രതിമാസ സ്‌റ്റൈപെന്‍ഡും നല്‍കും.
ജര്‍മ്മന്‍ ഭാഷയില്‍ B1/B2 അംഗീകൃത പരീക്ഷ പാസായവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 26നു മുന്‍പ് gm@odepc.in എന്ന മെയിലിലേക്ക് ബയോഡേറ്റ അയയ്ക്കണം. വിശദ വിവരങ്ങള്‍ക്ക്: www.odepc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശക്കുക 0471-2329440/41/42/43/44/45, 77364 96574 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.