ലോക്‌സഭ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് ജോസ് കെ മാണി
കോട്ടയം: ലോക്സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. കോട്ടയം ലോക്സഭ മണ്ഡലത്തില്‍ ജോസ് കെ മാണി വീണ്ടും മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ഇതോടെ വിരാമമായി.
സ്ഥാനാര്‍ത്ഥിത്വത്തേക്കാള്‍ വലിയ ഉത്തരവാദിത്തം പാര്‍ട്ടി ഏല്‍പ്പിച്ചിട്ടുണ്ട്. ആ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ജോസ് കെ മാണി കോട്ടയത്ത് പറഞ്ഞു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ
കോട്ടയത്ത് നിലവിലെ എംപി കേരള കോണ്‍ഗ്രസ് എം നേതാവ് തോമസ് ചാഴിക്കാടനാണ്. തോമസ് ചാഴിക്കാടനോടൊപ്പം ജോസ് കെ മാണിയുടെ പേരും പാര്‍ട്ടി സജീവമായി ആലോചിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
Also Read; മധ്യപ്രദേശിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം; കേന്ദ്രമന്ത്രിക്കെതിരെ പ്രതിഷേധം