#Politics #Top News

അക്രമം നടത്തിയത് ടോള്‍ കമ്പനി ഗുണ്ടകള്‍; പോലീസിന്റെ അതിക്രമത്തിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കിയെന്ന് ടി എന്‍ പ്രതാപന്‍

തൃശ്ശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്ത നടപടിയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാക്കള്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമം നടത്തിയിട്ടില്ലെന്നും ടോള്‍ കമ്പനി ഗുണ്ടകളാണ് അക്രമം നടത്തിയതെന്നും ടി എന്‍ പ്രതാപന്‍ എംപി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേസെടുത്ത പോലീസിന്റെ അതിക്രമത്തെക്കുറിച്ച് ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും പോലീസ് കള്ളക്കേസാണ് എടുത്തതെന്നും സമരം നടത്തിയതിനുള്ള പൂമാലയായി ഈ കേസിനെ കാണുന്നുവെന്നും ടിഎന്‍ പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു.

Also Read; ലോക്‌സഭ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് ജോസ് കെ മാണി

കേസ് എടുത്തതുകൊണ്ട് സമരത്തില്‍ നിന്ന് പിന്നോട്ട് പോകില്ല. പാലിയേക്കരയിലെ പോലീസ് അതിക്രമത്തില്‍ കളക്ടറും എസ് പിയും നിഷ്പക്ഷ അന്വേഷണം ഉറപ്പു നല്‍കിയിരുന്നുവെന്നും ടിഎന്‍ പ്രതാപന്‍ പറഞ്ഞു. അനില്‍ അക്കര, ജോസഫ് ടാജറ്റ് എന്നിവരും ടിഎന്‍ പ്രതാപനൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ ഉണ്ടായിരുന്നു.

Join with metropost: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ

Leave a comment

Your email address will not be published. Required fields are marked *