തേജ് ചുഴലിക്കാറ്റ് യമന്‍ തീരം തൊട്ടു
ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ‘ഹമൂണ്‍’ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിന് പിന്നാലെ ഏഴ് സംസ്ഥാനങ്ങളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒഡീഷ, പശ്ചിമ ബംഗാള്‍, മണിപ്പൂര്‍, ത്രിപുര, മിസോറാം, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങള്‍ ജാഗ്രതയിലാണ്.
ചുഴലിക്കാറ്റ് വടക്ക്-വടക്കു കിഴക്ക് ദിശയിലേക്ക് നീങ്ങുകയാണ്. വരുന്ന ബുധനാഴ്ച ഉച്ചയോടെ ചുഴലിക്കാറ്റ് ബംഗ്ലാദേശില്‍ ഖേപുപാറയ്ക്കും ചിറ്റഗോംഗിനുമിടയില്‍ കര തൊടുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
Also Read; പോലീസുകാരന്റെ ആത്മഹത്യയില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍
മത്സ്യത്തൊഴിലാളികളോട് ഒക്ടോബര്‍ 25 വരെ ബംഗാള്‍ ഉള്‍ക്കടലില്‍ പോകരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒഡീഷയുടെ കിഴക്ക്, പടിഞ്ഞാറന്‍, വടക്ക് മേഖലകളിലും ബംഗ്ലാദേശ് തീരങ്ങളിലും മ്യാന്‍മറിന്റെ വടക്കന്‍ തീരങ്ങളിലും കടക്കരുതെന്നാണ് മത്സ്യത്തൊഴിലാളികള്‍ക്കുള്ള നിര്‍ദേശം. ഏത് സാഹചര്യത്തെയും നേരിടാന്‍ സജ്ജരായിരിക്കണമെന്ന് ഒഡീഷ സര്‍ക്കാര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, തേജ് ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് യമന്‍ തീരം തൊട്ടു. പ്രാദേശിക സമയം രാവിലെ ആറ് മണിയോടെയാണ് ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിച്ചത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ