January 22, 2025
#Top Four

പാഠപുസ്തകങ്ങളില്‍ ഇന്ത്യയ്ക്ക് പകരം ഇനി ഭാരത്

ന്യൂഡല്‍ഹി: എന്‍സിഇആര്‍ടി പുസ്തകങ്ങളില്‍ രാജ്യത്തിന്റെ പേര് ഇന്ത്യ എന്നത് മാറ്റി ഭാരത് എന്നാക്കി മാറ്റാന്‍ ഉപദേശക സമിതി ശുപാര്‍ശ ചെയ്തു. എന്‍സിഇആര്‍ടി പാനലില്‍ നിന്നുള്ള ശുപാര്‍ശയാണ് ഇപ്പോള്‍ ലഭിച്ചത്. മാസങ്ങള്‍ക്കുമുമ്പാണ് ഈ നിര്‍ദേശം പാനല്‍ മുന്നോട്ടുവെച്ചത്.

സിഐ ഐസക് അധ്യക്ഷനായ സമിതിയാണ് ശുപാര്‍ശ നല്‍കിയത്. പരിഷ്‌കാരം നടപ്പാക്കുമെന്ന് സിഐ ഐസക് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. പുരാതന, മധ്യകാല, ആധുനിക ചരിത്രമെന്ന് വിഭജനമില്ല. പുരാണങ്ങള്‍ പഠിപ്പിക്കുന്നതില്‍ രാഷ്ട്രീയമില്ല. പാഠപുസ്തകങ്ങളില്‍ ഇനി ഭാരതം എന്നേ ഉണ്ടാകൂ എന്നും അദ്ദേഹം പ്രതികരിച്ചു.

Also Read; സംവിധായകന്റെ പരാതിയില്‍ സിനിമ റിവ്യൂ ചെയ്തവര്‍ക്കെതിരെ കേസ്: യൂട്യൂബും ഫേസ്ബുക്കും പ്രതികള്‍

ജി 20 ഉച്ചകോടിയുടെ ഭാഗമായ അത്താഴവിരുന്നിന്റെ ക്ഷണക്കത്തില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്ന് സാധാരണ കാണാറുള്ളതില്‍നിന്ന് വ്യത്യസ്തമായി പ്രസിഡന്റ് ഓഫ് ഭാരത് എന്നുള്ളത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് രാജ്യത്തിന്റെ പേരുമാറ്റാന്‍ നീക്കം നടക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ

 

Leave a comment

Your email address will not be published. Required fields are marked *