ഹൂതി ആക്രമണത്തില്‍ ബഹ്റൈനില്‍ ചികിത്സയിലായിരുന്ന ഒരു സൈനികന്‍കൂടി മരിച്ചു
ബഹ്റൈന്‍: യമനില്‍ നിയോഗിക്കപ്പെട്ട അറബ് സഖ്യസേനയില്‍ പ്രവര്‍ത്തിച്ചിരുന്ന സൈനികര്‍ ഹൂതികളുടെ ആക്രമണത്തെ തുടര്‍ന്ന് അപകടത്തില്‍പെട്ടിരുന്നു. സൗദിയില്‍ നിന്നും അപകടത്തില്‍ പരിക്കേറ്റ ഇവര്‍ ചികിത്സയിലായിരുന്നു. ചികിത്സയില്‍ കഴിഞ്ഞിരുന്ന ബിഡിഎഫ് സൈനികന്‍ ക്യാപ്റ്റന്‍ മുഹമ്മദ് സാലിം മുഹമ്മദ് അന്‍ബാറാണ് കഴിഞ്ഞ ദിവസം മരിച്ചത്.
കഴിഞ്ഞ മാസം 25നായിരുന്നു ആക്രമണം നടന്നത്. സഖ്യസേനക്ക് നേരെയാണ് ഹൂതി തീവ്രവാദികളുടെ ആക്രമണം നടന്നത്. സൗദിയില്‍ വെച്ച് മരിച്ച അവരുടെ മൃതദേഹം സൗദിയില്‍ നിന്ന് സൈനിക ഹെലികോപ്ടറില്‍ ഈസ എയര്‍ബേസിലെത്തിച്ചു. ബി.ഡി.എഫ് കമാന്‍ഡര്‍ ഇന്‍ ചീഫ് ഫീല്‍ഡ് മാര്‍ഷല്‍ ശൈഖ് ഖലീഫ ബിന്‍ അഹ്മദ് ആല്‍ ഖലീഫ, പ്രതിരോധകാര്യ മന്ത്രി മേജര്‍ ജനറല്‍ ദിയാബ് ബിന്‍ സഖര്‍ അന്നുഐമി എന്നിവരുടെ നേതൃത്വത്തില്‍ മരിച്ച ക്യാപ്റ്റന്‍ മുഹമ്മദ് സാലിം മുഹമ്മദ് അന്‍ബറിന്റെ മൃതദേഹം ഏറ്റുവാങ്ങി.
Also Read; ചെന്നൈ-ബെംഗളൂരു- എറണാകുളം നഗരങ്ങളെ ബന്ധിപ്പിച്ച് പുതിയ വന്ദേഭാരത് സര്‍വ്വീസ്