കളിക്കാര്‍ക്ക് ശമ്പളമില്ല, ബാബറിന്റെ മെസേജിന് മറുപടിയില്ല! പാക്കിസ്ഥാന്‍ കളിക്കാരുടെ കാര്യം കഷ്ടമാണ്!!
ഇസ്ലാമാബാദ് : പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ലോകകപ്പ് കളിക്കുന്നത് അഞ്ച് മാസമായി പ്രതിഫലം ലഭിക്കാത്തതിന്റെ നിരാശയിലും അമര്‍ഷത്തിലും. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെയും ചെയര്‍മാന്‍ സാക്ക അഷ്‌റഫിനെയും വെട്ടിലാക്കുന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത് മുന്‍ ക്യാപ്റ്റന്‍ റഷീദ് ലത്തീഫാണ്. പാക് ടീം നായകന്‍ ബാബര്‍ അസം ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന് പ്രതിഫലകാര്യം ഉന്നയിച്ച് നിരന്തരം സന്ദേശങ്ങള്‍ അയക്കുന്നുണ്ട്. എന്നാല്‍ അതെല്ലാം അവഗണിക്കപ്പെടുകയാണ്. ടീം ക്യാപ്റ്റന്‍ പറയുന്നത് കേള്‍ക്കാന്‍ പോലും പാക് ക്രിക്കറ്റ് ബോര്‍ഡിന് നേരമില്ല. പിന്നെ അവരെങ്ങനെ രാജ്യത്തിനായി മനസറിഞ്ഞ് കളിക്കും – ലത്തീഫ് ചോദിക്കുന്നു.
ലോകകപ്പില്‍ തുടര്‍ച്ചയായ നാലാം മത്സരത്തിലും തോറ്റ് പുറത്താകലിന്റെ വക്കിലാണ് പാക്കിസ്ഥാന്‍ ടീം. ദക്ഷിണാഫ്രിക്കക്കെതിരായ കഴിഞ്ഞ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെയായിരുന്നു ലത്തീഫിന്റെ വെളിപ്പെടുത്തല്‍.
Also Read; സുരേഷ് ഗോപി മാപ്പ് പറഞ്ഞതോടെ വിവാദം അവസാനിച്ചുവെന്ന് രമേശ് ചെന്നിത്തലയും കെ സുരേന്ദ്രനും