January 22, 2025
#Top Four

കളമശ്ശേരി സ്‌ഫോടനം: മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചു; ഡിജിപി സ്‌ഫോടനസ്ഥലത്ത്

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചു. തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. അതേസമയം, സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് സംഭവസ്ഥലത്തെത്തി. ഇന്റലിജന്‍സ് ചുമതലയുള്ള എ ഡി ജി പി മനോജ് എബ്രഹാമും ഡി ജി പിക്കൊപ്പമുണ്ട്. ഹെലികോപ്റ്ററില്‍ കളമശ്ശേരിയില്‍ എത്തിയ ഇരുവരും റോഡ് മാര്‍ഗം സ്‌ഫോടന സ്ഥലം സന്ദര്‍ശിച്ചു.

Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

കളമശേരിയില്‍ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്ഫോടനത്തില്‍ ഒരു സ്ത്രീ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇന്നു രാവിലെ ഒമ്പതരയോടെ യാഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടന്ന സാമ്രാ ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സ്ഫോടനമുണ്ടായത്. 2000 ല്‍ പരം ആളുകള്‍ ഹാളിലുണ്ടായിരുന്നുവെന്നാണു വിവരം.

സ്‌ഫോടനത്തെ തുടര്‍ന്ന് പ്രധാന സ്ഥലങ്ങളിലെല്ലാം 24 മണിക്കൂറും പോലീസ് പട്രോളിങ് ഉറപ്പാക്കി. ഷോപ്പിങ് മാള്‍, ചന്തകള്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, പ്രാര്‍ഥനാലയങ്ങള്‍ തുടങ്ങീ ആള്‍ക്കൂട്ടം ചേരുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കണമെന്നും പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഡി ജി പി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Also Read; കളമശ്ശേരിയിലെ സ്ഫോടനത്തിന് ഉപയോഗിച്ചത് ടൈമര്‍ ബോംബാണെന്ന് പോലീസ് സ്ഥിരീകരിച്ചു

Leave a comment

Your email address will not be published. Required fields are marked *