കളമശ്ശേരി സ്‌ഫോടനം; ഫലസ്തീന്‍വിഷയവുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കണം- എം വി ഗോവിന്ദന്‍
തിരുവനന്തപുരം: അതീവ ഗൗരവകരമായ പ്രശ്നമായാണ് കളമശ്ശേരി സംഭവത്തെ കാണേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ലോകമെമ്പാടും ഫലസ്തീന്‍ ജനവിഭാഗങ്ങളോട് ഒത്തുചേര്‍ന്ന് മുന്‍പോട്ടുപോകുന്ന ഇന്നത്തെ ലോകപശ്ചാത്തലത്തില്‍, കേരളജനത ഒന്നടങ്കം ഫലസ്തീന്‍ ജനങ്ങളോട് ഒപ്പംനിന്ന് പൊരുതുമ്പോള്‍ അതില്‍നിന്ന് ജനശ്രദ്ധ മാറ്റാന്‍ പര്യാപ്തമാകുന്ന ഭീകരമായ നിലപാട് ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും കര്‍ശനനിലപാട് സ്വീകരിച്ചുകൊണ്ട് അതിനെതിരായി സര്‍ക്കാരും ജനാധിപത്യബോധമുള്ള മനുഷ്യരും ഒറ്റക്കെട്ടായി ഇതിനെ അഭിമുഖീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം
ഫലസ്തീന്‍ വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണോ ഈ സംഭവം എന്നാണോ വിലയിരുത്തല്‍ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ഫലസ്തീന്‍ സംഭവവുമായി ബന്ധമുണ്ടോ എന്നുള്ളത് പൂര്‍ണമായും പരിശോധിക്കണം. ഈ വിഷയത്തെ രാഷ്ട്രീയമായി പരിശോധിച്ചാല്‍ ഇങ്ങനെയുള്ള ഒരു സാഹചര്യത്തില്‍ ഇത്തരത്തിലുണ്ടാകുന്ന ഒരു സംഭവം ഭീകരവാദ പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടുള്ള കാര്യമാണ്. അത് സംബന്ധിച്ച് ഗൗരവപൂര്‍വമായ പരിശോധന നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.