September 7, 2024
#kerala #Politics

മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ആര്‍.ഹരി അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ആര്‍.ഹരി (93) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ആര്‍.ഹരിയുടെ മൃതദേഹം എളമക്കരയിലെ ആര്‍എസ്എസ് കാര്യലയത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ദേശീയ നേതാക്കള്‍ അടക്കം സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും.

ആര്‍എസ്എസ് മുന്‍ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് ആണ് ആര്‍ ഹരി. അറിയപ്പെടുന്ന എഴുത്തുകാരനും പ്രഭാഷകനുമായിരുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, കൊങ്ങിണി, ബംഗാളി ഭാഷകളില്‍ നിരവധി പുസ്തകങ്ങള്‍ എഴുതി. ടാറ്റ ഓയില്‍ മില്‍സില്‍ അസി. അക്കൗണ്ടന്റായിരുന്ന പുല്ലേപ്പടി തെരുവില്‍പ്പറമ്പില്‍ രംഗ ഷേണായിയുടെയും തൃപ്പൂണിത്തുറ സ്വദേശി പത്മാവതിയുടെയും മകനായി 1930 ഡിസംബര്‍ 5ന് ആണ് ജനനം. അച്ഛന്‍ ആര്‍എസ്എസ് അനുഭാവിയായിരുന്നു.

1980ല്‍ കേരള പ്രാന്ത ബൗദ്ധിക് പ്രമുഖ് ആയി നിയമിക്കപ്പെട്ടു. 1981ല്‍ സഹപ്രാന്ത പ്രചാരക് ആയി. 1983ല്‍ പ്രാന്ത പ്രചാരക് ആയി നിയമിക്കപ്പെട്ട ആര്‍.ഹരി 1994 വരെ ആ പദവിയില്‍ തുടര്‍ന്നു. അതോടൊപ്പം തന്നെ 1990ല്‍ അദ്ദേഹം അഖില ഭാരതീയ സഹബൗദ്ധിക് പ്രമുഖ് ആയി നിയമിതനായി. 2005 വരെ അദ്ദേഹം ആ പദവിയില്‍ തുടര്‍ന്നു.

Also Read; അധ്യാപകന് വിദ്യാര്‍ത്ഥിയുടെ ക്രൂരമര്‍ദ്ദനം: അധ്യാപകന്റെ കൈക്കുഴ വേര്‍പെട്ടു

1994 മുതല്‍ 2005 വരെ ഏഷ്യയിലെയും ആസ്ട്രേലിയയിലെയും ഹിന്ദു സ്വയംസേവക് സംഘത്തിന്റെ പ്രഭാരിയായിരുന്നു. സെന്റ് ആല്‍ബര്‍ട്‌സിലും മഹാരാജാസിലും പഠനം. ബിഎസ്സിക്കു പഠിക്കുമ്പോഴാണ് 1948ല്‍ ഗാന്ധിവധത്തെ തുടര്‍ന്ന് ആര്‍എസ്എസിനെ നിരോധിക്കുന്നത്. തുടര്‍ന്ന് ഹരി ജയിലിലായി. 5 മാസത്തെ ജയില്‍വാസം. ബിഎ ഇക്കണോമിക്‌സ് എടുത്ത് വീണ്ടും ബിരുദ പഠനം നടത്തി. പിന്നീട് സംസ്‌കൃതത്തില്‍ ബിരുദാനന്തര ബിരുദം നേടി.

 

Leave a comment

Your email address will not be published. Required fields are marked *